കൊല്ലത്ത് എംഡിഎംഎയുമായി നൃത്ത അധ്യാപകൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നൃത്ത അധ്യാപകനായ പാറപ്പുറം സ്വദേശി ശ്യാമിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കൊല്ലം ജില്ലയിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു ശ്യാമെന്ന് എക്സൈസ് വ്യക്തമാക്കി.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറെ നാളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു ശ്യാം. എംഡിഎംഎ അര ഗ്രാമിന് രണ്ടായിരം രൂപ നിരക്കിലായിരുന്നു കച്ചവടം. ശ്യാമിന്‍റെ ലഹരി മരുന്ന് വിൽപ്പനയെക്കുറിച്ചു രഹസ്യ വിവരം കിട്ടിയ എക്സൈസ് കുണ്ടറ ചെറുമാട് കൃഷിഭവനിൽ വച്ചു പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും 6 ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെടുത്തു. വിൽപ്പന നടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

നൃത്ത അധ്യാപകനായ പ്രതി നിരവധി വിദ്യാർഥികളെയും കെണിയിൽ വീഴ്ത്തിയതായാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതേസമയം 116 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ തൃശ്ശൂരില്‍ പിടിയിലായി. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശിബെനഡിക്റ്റ് എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. കൂട്ടുപ്രതികളായ രണ്ടു പേര്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...