‘മദ്യം ദൈവത്തെ പോലെ, എല്ലായിടത്തുമുണ്ട് കാണാന്‍ കഴിയില്ല’ ; ബിഹാര്‍ മദ്യദുരന്തത്തില്‍ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍: ബിഹാറിലെ ഛപ്ര വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. ബീഹാറില്‍ മദ്യം ദൈവമായി മാറിയിരിക്കുന്നു. ഇത് സംസ്ഥാനത്ത് എല്ലായിടത്തും ഉണ്ട്. പക്ഷേ ആര്‍ക്കും അത് കാണാന്‍ കഴിയില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ഛപ്രയിലെ സരണ്‍ ജില്ലയിലുണ്ടായ മദ്യദുരന്തത്തില്‍ 17 പേരാണ് മരിച്ചത്. 10 വര്‍ഷം മുമ്പ് വരെ നിതീഷ് ജി പൊട്ടിത്തെറിച്ചിട്ടില്ല. ജനപ്രീതി കുറയുന്നതും പ്രായം കൂടുന്നതും അതുകൊണ്ടാണ് അദ്ദേഹത്തിന് ദേഷ്യം വരുന്നത്. നിതീഷ് കുമാര്‍ ബിഹാര്‍ നിയമസഭയില്‍ ക്ഷുഭിതനായതില്‍ ഗിരിരാജ് സിംഗ് പറഞ്ഞു.

നിരവധി പേരുടെ മരണത്തിനിടയാക്കിയ ഛപ്ര മദ്യദുരന്തത്തില്‍ നിതീഷ് കുമാറിനെ ബിജെപി എംഎല്‍എമാര്‍ വളഞ്ഞിട്ട് ആക്രമിച്ചതോടെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. ‘എന്താണ് സംഭവിച്ചത്, വിഷമദ്യം, നിങ്ങള്‍ ബഹളം ഉണ്ടാക്കുകയാണ്’, നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ബിജെപി എംഎല്‍എമാരോട് മിണ്ടാതിരിക്കാന്‍ അദ്ദേഹം ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. പട്നയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജും മദ്യദുരന്തവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം. പിന്നാലെ നിതീഷ് കുമാര്‍ മാപ്പ് പറയണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടത് സഭയില്‍ വലിയ ബഹളത്തിനിടയാക്കി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....