റാന്നി: റോഡ് ഉന്നത നിലവാരത്തിലായപ്പോള്‍ അപകട കെണിയായി മാറി 11 കെ.വി വൈദ്യുത തൂണ്‍.മുക്കട ഇടമണ്‍ അത്തിക്കയം എം.എല്‍.എ റോഡിലാണ് വൈദ്യുത തൂണ്‍ അപകട കെണിയായി മാറിയത്.പാറേക്കടവ് ചണ്ണപ്പതാല്‍ തൈപ്പറമ്പ് പടിയിലാണ് വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ തട്ടാന്‍ പാകത്തില്‍ വൈദ്യുത തൂണ്‍ നില്‍ക്കുന്നത്.വലിയ വളവും വീതി കുറഞ്ഞതുമായ ഇവിടെ അപകട സാധ്യത കൂടുതലാണ്.റോഡ് ഉന്നത നിലവാരത്തിലായതോടെ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്.മുന്‍പ് തടി കയറ്റിയെത്തിയ ലോറി തൂണില്‍ തട്ടി ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.തെരുവ് വിളക്കിനായി സ്ഥാപിച്ച വളഞ്ഞ പൈപ്പ് ബസുകള്‍ കടന്നു പോയാല്‍ തട്ടുന്ന രീതിയിലാണ് താഴ്ന്നു തൂങ്ങി നില്‍ക്കുന്നത്.ചരിഞ്ഞു നില്‍ക്കുന്ന തൂണ്‍ നേരെയാക്കിയാല്‍ അപകടം ഒരു പരിധി വരെ ഒഴിവാക്കാനാകും.നാട്ടുകാര്‍ നിരവധി തവണ പ്രശ്നം ഉന്നയിച്ചിട്ടും അധികൃതര്‍ അലസത കാട്ടുകായാണ്.ഇടമണ്‍ ഫീഡറില്‍ നിന്നും വലിയപതാല്‍, വാലേല്‍പ്പടി ട്രാന്‍സ്ഫോര്‍മറുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈന്‍ വലിച്ച തൂണാണിത്.വലിയ അപകടം ഉണ്ടാവാന്‍ കാത്തിരിക്കാതെ അടിയന്തര നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടകെണിയൊരുക്കി റാന്നി ഇടമണ്‍- അത്തിക്കയം റോഡ്
RECENT NEWS
Advertisment