Saturday, April 27, 2024 1:02 am

തീർഥാടന പാതയില്‍ അപകടവളവുകള്‍ ; സിഗ്നൽ ബോർഡുകളും സ്റ്റഡുകളും കുറവ്

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : ശബരിമല തീർഥാടന പാതയില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അധീനതയിലുള്ള മണ്ണാറക്കുളഞ്ഞി – പ്ലാപ്പള്ളി ഭാഗത്ത് ട്രാഫിക് സിഗ്നൽ ബോർഡുകളും റോഡിൽ സ്ഥാപിക്കേണ്ട സ്റ്റഡുകളും കുറവാണ്. ഇതേ തുടര്‍ന്ന് വിളക്കുവഞ്ചി വളവിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. അടിയന്തര നടപടി ഉണ്ടാകണമെന്ന് മോട്ടർ വാഹന വകുപ്പും പോലീസും. മരാമത്ത് വകുപ്പിന്‍റെ പൂർണ അധീനതയിലായിരുന്ന തീർഥാടന പാതയുടെ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള 32.5 കിലോമീറ്റർ റോഡ് 2020 മേയ് 31നാണ് നാഷണല്‍ ഹൈവേയ്ക്ക് കൈമാറുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ വിനിയോഗിച്ച് വൻ പദ്ധതികള്‍ക്ക് എൻ.എച്ച് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ഈ സീസണിലും പൂർത്തിയാകാനുള്ള സാധ്യത കുറവാണ്.

തീർഥാടന കാലത്ത് റോഡിൽ സിഗ്നൽ ബോർഡുകളും അനുബന്ധിത പ്രവർത്തനങ്ങളും കാര്യമായി നടപ്പാക്കിയിട്ടില്ല. റോഡിന്‍റെ സ്ഥിതി അറിയാതെ എത്തുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപെടുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നതെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പുതുക്കട മുതൽ പ്ലാപ്പള്ളി വരെ 15 കിലോമീറ്ററാണ് ഉള്ളത്. ഏറ്റവും അപകടം പിടിച്ചതും അഗാധ താഴ്ചയുള്ളതുമായ ഈ ഭാഗത്ത് കാര്യമായ ട്രാഫിക് ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. ളാഹ ഫാക്ടറി പടിക്ക് സമീപം കോളനി വലിയ വളവ്, വിളക്കുവഞ്ചി വലിയ വളവ്, ളാഹ ജംഗ്ഷന് സമീപത്തെ ളാഹ വളവ്, പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവ് എന്നിവിടങ്ങളിലൊന്നും ഡ്രൈവര്‍ക്ക് പെട്ടെന്ന് വളവുകള്‍ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലുള്ള ബോർഡുകൾ നിലവിൽ കാണാനില്ല.

4 വളവുകളിലും വൻ അപകടങ്ങളാണ് പതിയിരിക്കുന്നത്. കമ്പകത്തും വളവിൽ ഹംപ് ഉള്ളത് മാത്രമാണ് ഏക ആശ്വാസം. തീർഥാടനം തുടങ്ങിയ ശേഷം വിളക്കു വഞ്ചി വളവിൽ മാത്രം 2 വൻ അപകടങ്ങൾ ഉണ്ടായി. ആദ്യ അപകടം ഉണ്ടായപ്പോൾ റോഡിന് അൽപം വീതി കൂട്ടിയിരുന്നു. മുൻപ് ഈ പ്രദേശത്ത് ഏറെ ദൂരത്തിൽ എടുത്ത് മാറ്റാൻ കഴിയുന്ന ഫ്ലക്സിബിൾ ഡിലിനേറ്റർ ഉണ്ടായിരുന്നു. ദൂരെ നിന്ന് ഇവ കാണുമ്പോൾ വാഹനത്തിന്‍റെ വേഗം ഡ്രൈവർമാർ കുറയ്ക്കുമായിരുന്നു. ഈ സീസണിൽ ഇവ കാണാനില്ല.

മിക്കപ്പോഴും ഇറക്കം ഇറങ്ങി വരുന്ന വേഗത്തിൽ വാഹനം തിരിക്കുമ്പോൾ റോഡിൽ നിന്ന് തെന്നി മാറുകയോ മറിയുകയോ ചെയ്യുകയാണ് പതിവ്. ഈ ഭാഗത്ത് അടിയന്തരമായി റോഡിൽ സ്റ്റഡുകളും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചില്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്. പ്ലാപ്പള്ളി – മുതൽ ചാലക്കയം വരെ മരാമത്ത് വകുപ്പിന്‍റെ നിയന്ത്രണത്തിലാണ്. ഇവിടെ തീർഥാടനത്തിന് മുന്നോടിയായി മോട്ടർ വാഹന വകുപ്പിന്‍റെ കൂടി നിർദേശം പാലിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. വലിയ വളവുകളും ഇവിടെ കുറവാണ്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...