ദേശീയ സരസ് മേളയിൽ മാന്ത്രിക കൂജയുമായി നിലമ്പൂരിൽ നിന്നുള്ള ദമ്പതികൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാഗമ്പടം മൈതാനത്ത് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിൽ മാന്ത്രിക മൺകൂജ ശ്രദ്ധേയമാകുന്നു. നിലമ്പൂരിൽ നിന്നുള്ള ദമ്പതികളായ വിജയലക്ഷ്മിയും രാജേഷുമാണ് മാന്ത്രിക മൺകൂജയുമായി എത്തിയത്. തിരക്കു കൂടുമ്പോൾ വിജയലക്ഷ്മി മാന്ത്രിക കൂജ കൊണ്ടുള്ള മാജിക് കാട്ടും. അടപ്പില്ലാ കൂജയിൽ നിന്ന് മൺപാത്രങ്ങളിലേക്ക് വെള്ളം പകരും. തുറന്ന് വെള്ളം ഒഴിക്കാതെ കൂജയ്ക്കകത്ത് വെള്ളം നിറഞ്ഞതെങ്ങനെ എന്നതാകും കാണികളുടെ സംശയം.

പിന്നെ മാജിക്കിന്‍റെ രഹസ്യം വെളിപ്പെടുത്തുന്ന സമയമായി. കൂജ കമിഴ്ത്തി പിടിച്ചാൽ അടിഭാഗത്ത് കൂടി വെള്ളം ഒഴിക്കാനാകും. നിവർത്തി പിടിക്കുമ്പോൾ കൂജയിലെ വെള്ളം പോകുകയുമില്ല. നിലമ്പൂർ ഹസ്തശിൽപ കുടംബശ്രീയാണ് വ്യത്യസ്തമായ ഈ കൂജയുടെ നിർമാതാക്കൾ. 680 രൂപയാണ് കൂജയുടെ വില. മാന്ത്രിക മൺകൂജ കൂടാതെ കളിമണ്ണിൽ തീർത്ത വിവിധ തരം പാത്രങ്ങളും സ്റ്റാളിലുണ്ട്.

ഒരു നിശ്ചിത താപനിലയിൽ സാധാരണ കളിമൺ പാത്രം നിർമിക്കുന്നതിലും കൂടുതൽ സമയം ചുട്ടെടുക്കുന്നതാണ് ഇവ. ചുട്ടെടുത്ത മൺപാത്രങ്ങൾ ഉരുളൻ കല്ല് ഉപയോഗിച്ച് മിനുസപ്പെടുത്തുന്നു. പാരമ്പര്യമായി കളിമൺ നിർമാണത്തിൽ ഏർപ്പെട്ടവരാണ് ദമ്പതികൾ. 50 രൂപയ്ക്ക് ലഭിക്കുന്ന ചെറിയ മൺകപ്പുകൾ മുതൽ 750 രൂപയുടെ ബിരിയാണി പോട്ട് വരെ മേളയിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. 150 രൂപ മുതൽ മൺ ചട്ടികൾ ലഭ്യമാണ്. അലങ്കാരച്ചെടികൾ തൂക്കിയിടുന്ന ചെടിച്ചട്ടികൾ 380 രൂപയ്ക്ക് സ്വന്തമാക്കാം. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി...

പാലക്കാട് നഗരസഭയിലെ വന്ദേമാതരം ആലാപനം ; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി

0
പാലക്കാട്: വന്ദേമാതരം ആലാപനത്തിൽ പാലക്കാട് നഗരസഭയിൽ നാടകീയ രംഗങ്ങൾ. യുഡിഎഫ്...

മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ലയണൽ മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര...

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു

0
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന...