അപകടക്കെണിയൊരുക്കി പറയൻവളവ്

For full experience, Download our mobile application:
Get it on Google Play

കോന്നി : അതിരുങ്കൽ കുളത്തുമൺ റോഡിലെ പറയൻവളവ് അപകട കെണിയാകുന്നു. വളവിൽ സിഗ്നലുകൾ സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത് മൂലം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നവയിൽ അധികവും. മാത്രമല്ല വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ തിരിച്ചറിയാൻ ഇവിടെ മിററുകളും സ്ഥാപിച്ചിട്ടില്ല. രാത്രി യാത്രക്കാരാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. രാത്രിയിൽ വെളിച്ചകുറവ് മൂലം ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടുള്ള ഇരുചക്ര വാഹനങ്ങളും അനവധിയാണ്.

സർവ്വീസ് നടത്തുന്ന ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന ഈ റോഡിലൂടെയാണ് ജനങ്ങൾ കുളത്തുമൺ കല്ലേലി ഭാഗത്തേക്ക് എത്തിച്ചേരേണ്ടത്. മുൻപ് ഈ വളവിൽ നടന്ന അപകടത്തിൽ മരണം സംഭവിച്ചതായും പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാർ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ലാണ് ജനങ്ങളുടെ പരാതി. സ്ഥലത്തെ അപകടം ഭീതി ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...