ദേശീയ പാതാ വികസനം : പ്രാദേശിക പ്രശ്‌നങ്ങൾ പരിഗണിക്കാമെന്ന് ദേശീയപാത അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ജില്ലയിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ ഉയരുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി (എന്‍ എച്ച്‌ എ ഐ) തയ്യാറാകണമെന്ന് ജില്ലയിലെ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എന്‍ എച്ച്‌-66 വികസനം സംബന്ധിച്ച്‌ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് എം എല്‍ എ മാര്‍ ഇക്കാര്യം ഉന്നയിച്ചത്. കലക്ടറുടെ ചേംബറിലും തല്‍സമയം ഓണ്‍ലൈനിലുമായാണ് യോഗം ചേര്‍ന്നത്. ഹൈവെ വികസനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി സി എച്ച്‌ സി-പാറക്കല്‍ റോഡില്‍ ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കണമെന്ന് കെ വി സുമേഷ് എം എല്‍ എ ആവശ്യപ്പെട്ടു.

പയ്യന്നൂര്‍ മേഖലയിലെ പ്രമുഖ ജലസ്രോതസ്സായ വെള്ളൂര്‍ രാമന്‍കുളം പൂര്‍ണമായും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ദേശീയപാത അതോറിറ്റി സ്വീകരിക്കണമെന്ന് ടി ഐ മധുസൂദനന്‍ എം എല്‍ എ പറഞ്ഞു. മണക്കാട് കരിവെള്ളൂര്‍ കോറോം റോഡില്‍ ചെറുവാഹനങ്ങള്‍ക്കുള്ള അടിപ്പാതയും പയ്യന്നൂര്‍ മണിയറ റോഡില്‍ അടിപ്പാതയും നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുയര്‍ന്ന ഗൗരവകരമായ പ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് എന്‍ എച്ച്‌ എ ഐ അധിക്യതര്‍ ഉറപ്പ് നല്‍കി. എം എല്‍ എ മാരായ കെ പി മോഹനന്‍, സജീവ് ജോസഫ് എന്നിവര്‍ ചേംബറിലും രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വിജിന്‍ എന്നിവര്‍ ഓണ്‍ലൈനായും സംബന്ധിച്ചു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി എസ്‌ഐടി

0
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ...

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....