പക്ഷികളിലെ ക്രൂരനായി നാം കണക്കാക്കുന്നത് കഴുകനെയാണ്. എന്നാൽ, കഴുകനൊക്കെ എത്ര പാവം എന്ന് നമ്മൾ അറിയാതെ പറഞ്ഞുപോകും, കാസൊവാരി എന്ന പക്ഷിയെ കുറിച്ച് അറിയുന്നതോടെ. അതെ, മനുഷ്യരെ പൊലും കൊലപ്പെടുത്തുന്ന ക്രൂരനായ പക്ഷിയാണ് സതേൺ കാസൊവാരി. ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി എന്ന ലേബൽ ഇവന് സ്വന്തമാണ്. ഒട്ടേറെ പ്രത്യേകതകളുള്ള സതേൺ കാസൊവാരി പക്ഷേ വംശനാശ ഭീഷണിയിലാണ് എന്നത് മറ്റൊരു കാര്യം. ലോകത്തിലെ ഏറ്റവും അപകടകാരിയായ സതേൺ കാസൊവാരി പക്ഷികളെ കുറിച്ച് കൂടുതൽ അറിയേണ്ടേ…
തെക്കുകിഴക്കൻ ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും ഉഷ്ണമേഖലാ വനങ്ങളാണ് കാസൊവാരി പക്ഷികളുടെ ജന്മദേശം. മൂന്ന് വ്യത്യസ്‌ത ഇനങ്ങളിൽ ഇവയെ കാണാനാകും. വലിപ്പം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, കാസോവറികൾക്ക് 2 മീറ്റർ (6 അടി 6 ഇഞ്ച്) വരെ ഉയരവും 60 കിലോഗ്രാംവരെ ഭാരവും ഉണ്ടാകും. ഉജ്ജ്വലമായ നീല മുഖവും കഴുത്തിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ചുവന്ന ആടകളും തലയിൽ കാസ്‌ക് എന്നറിയപ്പെടുന്ന പൊള്ളയായ “ഹെൽമെറ്റും” ഉൾപ്പെടെയുള്ള ഈ പക്ഷികൾ കാഴ്ച്ചയിൽ അതിമനോഹരങ്ങളാണ്. ബ്ലേഡു പോലുള്ള നഖങ്ങളും നീലനിറമുള്ള കഴുത്തും ബ്രൗൺ നിറത്തിലുള്ള ശിരോകവചവും ഇവയ്ക്കുണ്ട്. പച്ച നിറമാണ് ഇവടുടെ മുട്ടകൾക്ക്.
ഈ പക്ഷികളെ വളരെ അപകടകാരികളാക്കുന്നത് അവയുടെ ശരീരഘടന തന്നെയാണ്. താഴെ കിടക്കുന്നു. പേശീബലമുള്ള കാലുകൾ മൂന്ന് നഖം കൊണ്ടുള്ള കാൽവിരലുകളാൽ അവസാനിക്കുന്നു. 12 സെൻ്റീമീറ്റർ നീളത്തിൽ എത്തുന്ന, അകത്തെ കാൽവിരലിലെ നഖം പ്രത്യേകിച്ച് ശക്തമാണ്! ഒരു കാസോവറിക്ക് ഭീഷണിയുണ്ടെന്ന് തോന്നിയാൽ, അത് കുതിച്ചുചാടി ഈ കഠാര പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് പുറത്തേക്ക് അടിക്കും, ആന്തരിക അവയവങ്ങൾക്ക് മാരകമായ മുറിവുകൾ വരുത്തുകയും കഠിനമായ രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ 98 വർഷത്തിനിടെ ഈ പക്ഷി കൊലപ്പെടുത്തിയത് ഒരേയൊരു മനുഷ്യനെയാണ്. 2019ലാണ് ഏറ്റവുമൊടുവിൽ ഈ പക്ഷി ഒരു മനുഷ്യനെ കൊലപ്പെടുത്തിയത്. 1926 ഏപ്രിലിൽ ഓസ്‌ട്രേലിയയിൽ കാസൊവാരിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 16 വയസ്സുള്ള വേട്ടക്കാരനായ ഫിലിപ്പ് മക്‌ലീനായിരുന്നു അതിന് മുമ്പ് അവസാനമായി അറിയപ്പെടുന്ന ഇര.
ഒട്ടകപക്ഷികളെപ്പോലെ പറക്കാൻ കഴിവില്ലാത്ത പക്ഷിയാണ് സതേൺ കാസൊവാരി. അധികസ്ഥലങ്ങളിലൊന്നും കാണാത്ത ഒരു പക്ഷിയാണ് കാസൊവാരി. ഇന്ന് ലോകത്ത് നാലായിരത്തോളം കാസൊവാരികൾ മാത്രമാണ് ബാക്കിയുള്ളത്. വർഷംതോറും ഇവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇവയെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളായാണ് ഓസ്‌ട്രേലിയൻ സർക്കാർ കണക്കാക്കുന്നത്. ഇന്ന് ലോകത്ത് നാലായിരത്തോളം കാസൊവാരികൾ മാത്രമാണ് ബാക്കിയുള്ളത്. വർഷംതോറും ഇവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇവയെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളായാണ് ഓസ്‌ട്രേലിയൻ സർക്കാർ കണക്കാക്കുന്നത്. ജന്തുലോകവും സസ്യലോകവും തമ്മിൽ പരിസ്ഥിതിപരമായി വളരെയേറെ ബന്ധിക്കപ്പെട്ടിരിക്കുന്നു. മഴക്കാടുകളിൽ ഈ ബന്ധം വളരെ പ്രകടവും ശക്തവുമാണ്. കാസൊവാരി മഴക്കാടുകളിലാണ് താമസിക്കുന്നത്. ഏകദേശം 70 മരങ്ങളുടെ വിത്തുകൾ വ്യാപിപ്പിക്കുന്നതിൽ ഇവ വലിയ പങ്കുവഹിക്കുന്നു. കാസൊവാരി മാത്രമാണ് ഈ മരങ്ങളുടെ വ്യാപനത്തിനു പിന്നിലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിനാൽ തന്നെ പക്ഷികളുടെ എണ്ണത്തിലെ കുറവ് മഴക്കാടുകളുടെ നാശത്തിനു കാരണമായേക്കാം. ഇക്കാര്യം മനസ്സിലാക്കിയ ഓസ്‌ട്രേലിയൻ പരിസ്ഥിതി വകുപ്പ് കാസൊവാരികളെ സംരക്ഷിക്കുന്നതിനും ഇവയുടെ എണ്ണം കൂട്ടുന്നതിനുമായി പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശീയരായ ആളുകളും പ്രകൃതിസംരക്ഷണ ഗ്രൂപ്പുകളുമായി ചേർന്നാണ് ഈ പദ്ധതി.