ദര്‍ശന സമയം 16 മണിക്കൂറില്‍ നിന്നും 18 മണിക്കൂറാക്കി ; പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. നവംബര്‍ 15 വൈകിട്ട് അഞ്ചിന് നട തുറക്കും. ദര്‍ശന സമയം 16 മണിക്കൂറില്‍ നിന്നും 18 മണിക്കൂറാക്കി. പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകും. 70,000 പേർ വെര്‍ച്ച്വല്‍ ക്യൂവിലുണ്ടാകും. 10,000 പേർ തത്സമയം വരുന്നവരാകും. നിലയ്ക്കലില്‍ പാര്‍ക്കിങിന് അധിക സംവിധാനം ഒരുക്കും. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇരുപതില്‍പരം വകുപ്പുകളുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണുണ്ടാകുക.

10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. എരുമേലിയിലും പാര്‍ക്കിംഗ് സംവിധാനമുണ്ട്. പമ്പയില്‍ കൂടുതല്‍ നടപ്പന്തല്‍ സൗകര്യമുണ്ടാകും. അധികമായി ആറ് നടപ്പന്തല്‍ സജ്ജമാക്കി. ഇതോടെ ആകെ നടപ്പന്തലുകൾ ഒമ്പത് ആയി. ജര്‍മന്‍ പന്തലും സജ്ജമാക്കി. 8,000 പേര്‍ക്ക് പമ്പയില്‍ സുരക്ഷിതമായി നില്‍ക്കാന്‍ സാധിക്കും. ശരംകുത്തി മുതല്‍ നടപ്പന്തല്‍ വരെ പ്രത്യേക കുടിവെള്ള വിതരണ സംവിധാനമൊരുക്കി. നവംബര്‍ 16ന് 40 ലക്ഷം ടിന്‍ അരവണ സജ്ജമാകും. അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ഒരുക്കി. മരക്കൂട്ടം മുതല്‍ ചന്ദ്രനന്ദന്‍ റോഡ് വരെ സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. പമ്പയിലും സന്നിധാനത്തും ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. സ്‌പോട്ട് ബുക്കിങ് വെരിഫിക്കേഷന് വേണ്ടി പമ്പയില്‍ ഏഴ് കൗണ്ടറുകളുണ്ടാകും. അതേസമയം പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നും നേരിട്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...