കണ്ണൂര്‍ എ.ഡി.എം ആയിരിക്കെ മരണപ്പെട്ട നവീന്‍ ബാബുവിന്റെ മകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജോലി ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം ആയിരിക്കെ മരണപ്പെട്ട നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. മകള്‍ നിരഞ്ജന എന്‍. നായര്‍ക്കാണ് ജോലി ലഭിച്ചത്. ആശ്രിത നിയമന വിഭാഗത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായി നിയമിച്ച് ഉത്തരവായത്‌. ഏത് ജില്ലയിലെ ഓഫീസിലാണ് ജോലിയില്‍ പ്രവേശിക്കുക എന്നത് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാവും തീരുമാനിക്കുക. ബി.ടെക് ഫുഡ് ടെക്നോളജി ബിരുദധാരിയാണ് നിരഞ്ജന.

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിനെ 2024 ഒക്ടോബര്‍ 15ന് കണ്ണൂരിലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ശേഷം ഒക്ടോബര്‍ 14 ന് കണ്ണൂര്‍ കളക്ട്രേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തിന് ശേഷമാണ് നവീന്‍ ബാബുവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തുകയും പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിന് എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ അപമാനത്തില്‍ മനം നൊന്താണ് അദ്ദേഹം ആതമഹത്യ ചെയ്തത്‌ എന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ കേസ് പോലീസില്‍ നിന്നും സി.ബി.ഐ ക്ക്  കൈമാറുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...