മകളുടെ വിദ്യാഭ്യാസത്തിന് പണം നൽകാൻ മാതാപിതാക്കൾ ബാധ്യസ്ഥർ : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മകളുടെ വിദ്യഭ്യാസത്തിന് വേണ്ടി പണം നൽകാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി. അതേ സമയം പഠനത്തിനാവശ്യമായ പണം മാതാപിതാക്കളോട് ആവശ്യപ്പെടാൻ മകൾക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. വിവാഹബന്ധം വേർപിരിഞ്ഞ ദമ്പതികളുടെ അയർലൻഡിൽ പഠിക്കുന്ന മകൾ പഠനത്തിനായി പിതാവ് നൽകിയ 43 ലക്ഷം രൂപ സ്വീകരിക്കാൻ വിസമ്മതിച്ച തർക്കത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം വന്നിരിക്കുന്നത്.‘മകൾ എന്ന നിലയിൽ മാതാപിതാക്കളിൽ നിന്ന് വിദ്യാഭ്യാസച്ചെലവുകൾ നേടാൻ നിയമപരമായി അവകാശമുണ്ട്. കൂടാതെ അത് ഉപയോഗിച്ച് അവളുടെ വിദ്യാഭ്യാസം തുടരാനുള്ള മൗലികാവകാശവുമുണ്ട്. അവരുടെ സാമ്പത്തിക സ്രോതസ്സുകളുടെ പരിധിക്കുള്ളിൽനിന്ന് ആവശ്യമായ ഫണ്ട് മാതാപിതാക്കൾക്ക് നൽകാം’ ജനുവരി 2ന് പുറത്തുവിട്ട ഉത്തരവിൽ ബെഞ്ച് പറഞ്ഞു.

സ്വന്തം അന്തസ്സ് നിലനിർത്താൻ മകൾ തുക കൈപ്പറ്റാൻ വിസമ്മതിക്കുകയും അത് തിരികെ വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും പിതാവ് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് മകൾക്ക് ആ തുകക്ക് നിയമപരമായി അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പിതാവ് സ്വമേധയാ മകൾക്ക് പണം നൽകുകയായിരുന്നു. മകളുടെ അക്കാദമിക് കാര്യങ്ങൾക്കായി പണം നൽകാൻ തനിക്ക് സാമ്പത്തികമായി ശേഷിയുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...