വെച്ചൂച്ചിറ കുന്നം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ കുന്നം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 13ന് ആറാട്ടോടെ സമാപിക്കും. ഇന്നലെ വെളുപ്പിന് 5.30ന് ഗണപതിഹോമത്തോടെയാണ് ഉത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് 8ന് ഭാഗവതപാരായണം, 9ന് സർപ്പ പൂജ, 5ന് ലളിതാസഹസ്ര നാമജപം എന്നിവയും നടന്നു. 7നും 7.45 നും മധ്യേ തന്ത്രി പറമ്പൂരില്ലം രാജേഷ് നാരായണ ഭട്ടതിരിപ്പാട് ഉത്സവത്തിനു കൊടിയേറ്റി. തുടർന്ന് അൻപൊലി നിറപറ സമർപ്പണം കൊടിമരച്ചുവട്ടില്‍ നടന്നു. രാത്രി ഗാനമേളയും ഉണ്ടായിരുന്നു. ഇന്നു മുതല്‍ ഉള്ള ദിവസങ്ങളിൽ 5.30ന് ഗണപതിഹോമവും 8ന് ഭാഗവതപാരായണവും 8.15ന് കൊടിമര ചുവട്ടിൽ നിറപറ സമർപ്പണവും ഉണ്ടാകും. നവകം, ശ്രീഭൂതബലി, വൈകിട്ട് 7ന് ഭരതനാട്യം, രാത്രി 9ന് എഴുന്നള്ളിപ്പ്, 10ന് മുടിയേറ്റ്, 10ന് വൈകിട്ട് 5ന് ലളിതാസഹസ്ര നാമജപം, 7ന് ഭക്തി സംഗീത നിശ, 9ന് എഴുന്നള്ളിപ്പ്, 11ന് വൈകിട്ട് 7.30ന് ശ്രീഭൂതബ ലി, 7ന് വയലിൻ അരങ്ങേറ്റം, 9ന് എഴുന്നള്ളിപ്പ്, 10ന് മുരളീരവം എന്നിവ നടക്കും. 12ന് 8.45ന് നാരായണീയ പാരായണം, 10ന് ഉത്സവബലിക്കു വിളക്കുവെയ്പ്, 11ന് ഉത്സവബലി ദർശനം, 12.30ന് സമൂഹസദ്യ, 7ന് വയലിൻ ഫ്യൂഷൻ, 9ന് പള്ളിവേട്ട, എഴുന്നള്ളിപ്പ്, നായാട്ടുവിളി, 11ന് ബാലെ, 13ന് 9ന് ആറാട്ടുബലി, 10നും 11നും മധ്യേ കൊടിയിറക്ക്, ആറാട്ടുകലശ പൂജ, കലശാഭിഷേകം, 12.30ന് പിറന്നാൾ സദ്യ, 3ന് ആറാട്ട് പുറപ്പാട് വെച്ചൂച്ചിറയിലേക്ക്, 5ന് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് ഘോഷയാത്ര, 9ന് തിരുവാതിര, കൈകൊട്ടിക്കളി, 10ന് ഗാനമേള, 12ന് വലിയ ഗുരുതി എന്നിവയോടെ ഉത്സവം സമാപിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തീവണ്ടിയിൽ സാഹസിക പൂജ; എ.സി കോച്ചിൽ നിലവിളക്ക് കൊളുത്തിയ യാത്രികന്റെ പ്രവൃത്തിക്ക് എതിരെ വിമർശനം

0
നുഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും അധികം മുൻഗണന നൽകേണ്ട ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ...

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...

കോട്ടയത്തെ അന്വേഷണത്തിൽ പുറത്തുവന്നത് ശിശു വിൽപന ശൃംഖലയുടെ നടുക്കുന്ന വിവരങ്ങൾ

0
ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തിയെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം...