കറാച്ചി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ മരുമകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ദാവൂദിന്‍റെ സഹോദരന്‍ സബീറിന്‍റെ മകന്‍ സിറാജ് കസ്കറാണ് മരിച്ചത്. പാകിസ്ഥാനിലെ കറാച്ചിയില്‍ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു 38 കാരനായ സിറാജ് കസ്‌കര്‍.
നിരവധി കേസുകളില്‍ പ്രതിയാണ് സിറാജിന്‍റെ പിതാവ് സബീര്‍ കസ്‌കര്‍. 1981ല്‍ പത്താന്‍ സംഘത്തിന്‍റെ നിര്‍ദ്ദേശപ്രകാരം സബീറാണ് മനോഹര്‍ അര്‍ജുന്‍ സര്‍വേ എന്ന മന്യ സര്‍വേയെ കൊലപ്പെടുത്തിയത്.
ഇതാണ് മുംബൈ അധോലോകത്ത് രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാക്കിയതും ദാവൂദിനെ നേതാവായി ഉയര്‍ത്തുകയും ചെയ്തത്. സിറാജിനെ കറാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല