മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ : ബോധവല്‍ക്കരണ ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മ്മഗിരി മന്ദിരത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ ദിനാചരണം സംഘടിപ്പിച്ചു. അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍  ജൂലി സാബു ഓലിക്കല്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ.ഷംലാ ബീഗം, എന്‍.എസ്.എസ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജി.രാജശ്രീ, വയോജന കമ്മിറ്റി അംഗം ബി.ഹരികുമാര്‍, കുമ്പനാട് ധര്‍മ്മഗിരി മന്ദിരം സൂപ്രണ്ട് കെ എസ് മാത്യൂസ് എന്നിവര്‍ പങ്കെടുത്തു.

ദിനാചരണത്തോടനുബന്ധിച്ച് ‘മുതിര്‍ന്ന പൗരന്‍മാരും നിയമ സംരക്ഷണവും’ എന്ന വിഷയത്തില്‍ അഡ്വ. റ്റി.എസ് മോഹനനും ‘ശരിയായ ഭക്ഷണം, മികച്ച ആരോഗ്യം, സന്തോഷകരമായ ജീവിതം’ എന്ന വിഷയത്തില്‍ തിരുവല്ല ജില്ല ആശുപത്രി ഡയറ്റീഷ്യന്‍  സ്മിതയും ബോധവത്കരണ ക്ലാസ് നയിച്ചു. മൗണ്ട് സിയോണ്‍ നിയമ കലാലയം എന്‍.എസ്.എസ് യൂണിറ്റ് വോളന്‍റിയേഴ്സ്‌ സ്നേഹ തണല്‍ എന്ന ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. തിരുവല്ല മാക്ക് ഫാസ്റ്റ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് എന്‍.എസ്.എസ് യൂണിറ്റുകള്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...