പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല , മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി പി ഇന്ദിര

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ കണ്ണൂരിലെ ഉദ്ഘാടന പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് കണ്ണൂർ മേയർ പി ഇന്ദിര. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂർ മേയർ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. സർക്കാർ സ്ത്രീകൾക്ക് നൽകിയ അഭിമാന പദ്ധതി ആയിട്ടുകൂടിയും ഒരു വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് ഇന്ദിരയുടെ പരാതിയിൽ പറയുന്നത്. ഉദ്ഘാടന ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കിയ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ തീരുമാനം പരിശോധിക്കണമെന്നും ഇന്ദിരാ അവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണിനും പി ഇന്ദിര പരാതി നൽകിയിട്ടുള്ളത്. പദ്ധതിയുടെ കണ്ണൂർ ജില്ലയിലെ ഉദ്ഘാടനം നിർവഹിച്ചത് കണ്ണൂർ എംഎൽഎ ടി ഒ മോഹനനാണ്.

കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ വെച്ച് നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചത് കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക്കാണ്. ചടങ്ങിൽ പി ഇന്ദിര പങ്കെടുത്തിരുന്നില്ല. തൻ പരിപാടി ബഹിഷ്കരിച്ചതല്ലെന്നും തനിക്ക് ക്ഷമില്ലാത്തതിനാലാണ് പരിപാടിയുടെ ഭാഗമാകാതിരുന്നതെന്നും മേയർ പി ഇന്ദിര പറയുന്നു. തനിക്ക് നേരിട്ട അവഗണനയിൽ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ വെച്ച് നടന്ന ജില്ലാതല പ്രിയദർശിനി സൗജന്യയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചത് കണ്ണൂർ എംഎൽഎ ടി ഒ മോഹനനാണ്. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപകാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ചടങ്ങിൽ കണ്ണൂർ മേയർ എത്തിയതുമില്ല. പരിപാടി ബഹിഷ്കരിച്ചതല്ലെന്നും ക്ഷണിക്കാത്തതിനാലാണ് തിങ്കളാഴ്ച രാവിലെ നടന്ന പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും മേയർ പി ഇന്ദിര പറയുന്നു. തന്നെ അവഗണിച്ചതില്‍ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...