പത്തനംതിട്ട നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം. നഗരത്തിലെ തിരക്കേറിയ  സെന്‍ട്രല്‍ ജംഗ്ഷനില്‍ ആയിരുന്നു സംഭവം നടന്നത്. രാവിലെ ഒന്‍പത് മണിയോടെ നഗരത്തിലെ സ്വര്‍ണ്ണക്കട തുറക്കുവാനെത്തിയ ജീവനക്കാരന്റെ ബാഗുമായി കള്ളന്‍ കടന്നുകളയുകയായിരുന്നു. പാര്‍വതി ജുവലറിയിലെ ജീവനക്കാരനായ ശശികുമാറിന്റെ  ബാഗാണ് നഷ്ടപ്പെട്ടത്. രാവിലെ കട തുറക്കാന്‍ എത്തിയ ശശികുമാര്‍ ബാഗ് കടയുടെ മുന്‍പില്‍ വെച്ചശേഷം കാറിലെത്തിയ കടയുടമയുടെ കയ്യില്‍ നിന്നും താക്കോല്‍ വാങ്ങാനായി റോഡിലേക്ക് ഇറങ്ങിയ സമയത്താണ് മോഷണം നടന്നത്. കള്ളന്‍ ബാഗ് മോഷ്ടിച്ച് കൊണ്ടുപോകുന്ന സി.സി.റ്റി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശശികുമാര്‍ പത്തനംതിട്ട പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...