കോന്നിയിലെ അഗ്നിരക്ഷാ നിലയത്തിന് വേണം സ്ഥിരമായ കുടിവെള്ള സംവിധാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനങ്ങള്‍ വിവിധ ദുരന്തങ്ങളില്‍ അകപ്പെടുമ്പോള്‍ ഓടിയെത്തുന്ന കോന്നിയിലെ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ക്ക് തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം ഇപ്പോഴും ലഭ്യമാകുന്നില്ല. നാല്പതോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ ദിവസവും ഏകദേശം പന്ത്രണ്ടോളം ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടാകും. ഇവര്‍ക്ക് കുടിക്കുവാനും കുളിക്കുവാനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും ആവശ്യമായ വെള്ളം പലപ്പോഴും ലഭിക്കുന്നില്ല. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനില്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള വെള്ളമാണ് ഇപ്പോഴത്തെ ആശ്രയം. എന്നാല്‍ വേനല്‍ കടുക്കുമ്പോള്‍ ഇതും ഇല്ലാതെയാകും.

ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ ക്രമീകരിച്ച ടാങ്കുകളില്‍ നിറയ്കുന്ന വെള്ളമാണ് നിലവിലെ പരിഹാരമാര്‍ഗ്ഗം. ദുരന്തമുഖത്ത് നിന്നും ക്ഷീണിതരായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് കുളിക്കുവാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനോ പലപ്പോഴും വെള്ളം ഉണ്ടാകില്ല. ഇത് ജീവനക്കാരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തിന്റെ ശോച്യാവസ്ഥയും കുടിവെള്ളക്ഷാമവുമെല്ലാം ഉന്നതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സ്‌കൂള്‍ കായിക മേള ; കണ്ണൂരില്‍ നിന്ന് വേദി മാറ്റിയതില്‍ പ്രതിഷേധം

0
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് മാറ്റിയതില്‍...

ദോഹ- ബെംഗളൂരു ഇൻഡിഗോ വിമാനം മസ്‌കത്തിൽ അടിയന്തര ലാന്റിങ് നടത്തി

0
മസ്‌കത്ത് : ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ...

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...