അടൂര്‍ : അടൂര്‍ മിത്രപുരത്ത് കെ.എസ്.ആര്‍.റ്റി.സി ബസിടിച്ച് ഒരാള്‍ മരിച്ചു. പൂഴിക്കാട് തവളംകുളം ഷിജോ ഭവനത്തില്‍ ഷാജി ബേബി (64) ആണ് മരിച്ചത്. എം.സി റോഡില്‍ മിത്രപുരം നാല്പതിനായിരം പടിയില്‍ രാവിലെ 11.30ഓടെയാണ് അപകടം നടന്നത്. ഷാജി അടൂര്‍ വില്ലേജ് ഓഫീസില്‍ പോയ ശേഷം വീട്ടിലേക്ക് തിരികെ മടങ്ങവേ സ്കൂട്ടറിന് പിന്നില്‍ കോട്ടയത്തേക്ക് പോയ കെ.എസ്.ആര്‍.റ്റി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു. അടൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസമുണ്ടായി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























