പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഏകദിന ക്യാമ്പ് എക്സിക്യൂട്ട് ജനുവരി 9-ന് ചരൽകുന്ന് മാർത്തോമ്മാ ക്യാമ്പ് സെന്ററിൽ നടക്കും. രാവിലെ 9.30ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ് ഘാടനം ചെയ്യും.
ജില്ലയിലെ മുതിർന്ന നേതാക്കൾ, എ.ഐ.സി.സി, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ഡി.സി.സി അംഗങ്ങൾ, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, മുനിസിപ്പൽ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷർ, പാർലമെന്ററി പാർട്ടി നേതാക്കൾ, സഹകരണ സംഘം പ്രസിഡന്റുമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് നയിക്കുന്ന ജില്ലാ പദയാത്രയായ ജനകീയ പ്രക്ഷോഭ ജ്വാല, കെ.പി.സി.സി ഫണ്ട് ശേഖരണം, ഭവന സന്ദർശന പരിപാടി എന്നിവയുടെ വിജയകരമായ നടത്തിപ്പിനും മറ്റ് സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനുമാണ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.