കൊച്ചി : തിരക്കിട്ട പരിപാടിയുമായി കൊച്ചിയില്‍ ഇന്നെത്തിയ രാഷ്ട്രപതിയും കുടുംബവും കൊച്ചി കായലിന്റെ സൌന്ദര്യവും നുകര്‍ന്നു. വൈകിട്ട് രാഷ്ട്രപതിയും കുടുംബവും കൊച്ചിയുടെ സ്വന്തം ആഡംബര ക്രൂയിസ് ആയ നെഫെർട്ടിട്ടിയിൽ കായൽ – കടൽ യാത്ര നടത്തി. ഗവർണറും ജില്ലാ കളക്ടറും അദ്ദേഹത്തെ അനുഗമിച്ചു. കൊച്ചിയുടെ പ്രത്യേകതകള്‍ അവര്‍ വിവരിച്ചു നല്‍കി. അസ്തമയ സൂര്യനില്‍ സ്വര്‍ണ്ണ പ്രഭയോടെ ഇളകിയാടിയ കായലിന്റെ സുന്ദരമുഖം ഇന്ത്യയുടെ പ്രഥമ പൌരനെ ഏറെ ആകര്‍ഷിച്ചു.
രാഷ്ട്രപതിയും കുടുംബവും കൊച്ചി കായലില്‍ ; പ്രഥമ പൌരന്റെ സ്പെഷ്യല്‍ ഫോട്ടോ ഷൂട്ട്
RECENT NEWS
Advertisment