Monday, November 27, 2023 10:17 pm

മൊത്തം ഊറ്റി മുത്തൂറ്റ് ; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ല ; സമരം ചെയ്യുന്നവര്‍ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് അച്ചായന്‍

കൊച്ചി: മുത്തൂറ്റിന്റെ എറണാകുളത്തെ ഹെഡ് ഓഫീസില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ച മാനേജ്‌മെന്റ് അനുകൂല ജീവനക്കാരെ സമരം ചെയ്യുന്ന ജീവനക്കാര്‍ തടഞ്ഞു. യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങിയിരുന്നു. എന്നാല്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന നിലപാടിലാണ് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍. ‘കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകള്‍ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചത്’. സമരം ചെയ്യുന്നവര്‍ വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

മാനേജ്‌മെന്റുമായി ഉണ്ടാക്കിയ സേവന വേതന കരാര്‍ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ആഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ പത്ത് സമരം അവസാനിപ്പിച്ചത്. ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ഇമെയില്‍ വഴി നല്‍കിയത്. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടില്‍ നല്‍കുകയും ചെയ്തു. 611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ

0
തൃശൂർ: തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. തൃശൂർ താമസിക്കുന്ന ബംഗാൾ സ്വദേശി...

ഓർത്തഡോക്സ്‌ വിദ്യാർത്ഥിപ്രസ്ഥാനം ദേശീയ സമ്മേളനം പത്തനംതിട്ടയിൽ

0
പത്തനംതിട്ട : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനം (എം.ജി.ഒ.സി.എസ്.എം) ദേശീയ...

തട്ടിക്കൊണ്ടുപോയത് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റിന്റെ മകളെ ; പിന്നില്‍ ആശുപത്രി...

0
പത്തനംതിട്ട : കൊട്ടാരക്കര പൂയപ്പള്ളിയില്‍ നിന്നും തട്ടിക്കൊണ്ടുപോയത് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍...

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു

0
തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ...