കണ്ണൂരില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ കെ.റെയില്‍വിരുദ്ധസമരത്തിന് നേതൃത്വം നല്‍കിവരുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറിക്ക് ലഹരിവില്‍പനക്കാരുടെ വെട്ടേറ്റു. ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിനെയാണ് കൊടുവാള്‍ കൊണ്ടു തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ചത്. ഞായറാഴ്‌ച്ച രാത്രി പൊടിക്കുണ്ടിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് രാജീവന്‍ അക്രമിക്കപ്പെടുന്നത്.

പ്രദേശത്തെ ലഹരിവില്‍പ്പനയ്ക്കെതിരെ പോലീസില്‍ രാജീവന്‍ പരാതിപ്പെടുകയും പ്രദേശത്തെ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പ്രദേശത്തെ ലഹരിവില്‍പ്പനക്കാരനായ രാജീവനെന്നയാള്‍ തടഞ്ഞുനിര്‍ത്തുകയും കൊടുവാള്‍ കൊണ്ടു കഴുത്തിനു നേരെ വീശുകയുമായിരുന്നു.

രാജീവന്‍ എളയാവൂര്‍ ഒഴിഞ്ഞു മാറിയതിനാല്‍ വെട്ടു കഴുത്തിനു കൊണ്ടില്ല. തലയ്ക്കു സാരമായി മുറിവേറ്റിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ കഴിയുന്ന രാജീവനെ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, മേയര്‍ ടി.ഒ മോഹനന്‍, സതീശന്‍ പാച്ചേനി, എംപി രാജേഷ് തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു. ആക്രമത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പ്രതിഷേധിച്ചു.

കഞ്ചാവും മദ്യവും വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച്‌ പോലീസില്‍ പരാതി പറഞ്ഞുവെന്ന സംശയത്തിലാണ് രാജീവനെ ഈ സംഘത്തില്‍ പെട്ടവര്‍ ആക്രമിച്ചത്. ലഹരി മാഫിയക്കെതിരെ പോലീസില്‍ പരാതി നല്‍കിയാല്‍ അവര്‍ക്കുണ്ടാകുന്ന അനുഭവമെന്തെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് രാജീവനെതിരെ അക്രമം നടത്തിയത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും കണ്ണൂരില്‍ വേരുറപ്പിക്കുന്ന ലഹരിമാഫിയയെ നിയന്ത്രിക്കാന്‍ പോലീസ് അധികൃതര്‍ തയ്യാറാകണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...