Saturday, June 1, 2024 6:42 pm

മാര്‍ അത്തനെഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ വേര്‍പാടില്‍ ഡി.സി.സി അനുശോചിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ പരമാധ്യക്ഷനും ആത്മീയ പ്രഭാഷകനുമായ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ അകാല നിര്യാണത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മലയാള ഭാഷയ്ക്ക് ജന്മം നല്‍കിയ കണ്ണശ്ശ കവികളുടെ ജന്മദേശവും തോമാശ്ലീഹായുടെ പാദസ്പര്‍ശംകൊണ്ട് ധന്യവുമായ നിരണം ഗ്രാമപ്രദേശത്ത് ജനിച്ച കെ.പി. യോഹന്നാന്‍ ആത്മീയയാത്ര സുവിശേഷ പ്രസംഗത്തിലൂടെ അറിയപ്പെടുന്ന സുവിശേഷകനായി മാറി. തിരുവല്ലയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ സ്ഥാപിച്ചുകൊണ്ട് കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള പാവപ്പെട്ട ആളുകളെ സഹായിച്ചിട്ടുള്ള ബിഷപ്പിന്‍റെ വേര്‍പാട് തികച്ചും വേദനാജനകമാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആതുര സേവനരംഗത്തും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും അശരണരായ സാധാരണ ജനങ്ങള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നതായും അദ്ദേഹത്തിന്‍റെ സ്മരണ എന്നും നിലനില്‍ക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് അനുസ്മരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് ലക്ഷ്യം : ഡോ. ജിതേഷ്ജി

0
അടൂർ: അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് തന്റെ ലക്ഷ്യമെന്ന്...

കെഎസ്ഇബിയില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണം ; ബിജു പ്രഭാകര്‍

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണമെന്ന്...

വിദ്യാഭ്യാസ രംഗത്ത് കോന്നിയിൽ വൻ കുതിച്ചുചാട്ടമുണ്ടായി ; അടൂർ പ്രകാശ് എം പി

0
കോന്നി : 1996 ന് ശേഷം കോന്നിയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ...

വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര തകർച്ചക്കെതിരെ ഗൗരവതരമായ ഇടപെടൽ ഉണ്ടാകണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം....

0
പത്തനംതിട്ട : വിദ്യാഭ്യാസ രംഗത്തെ ഗുണനില വാര തകർച്ചക്കെതിരെ ഗൗരവതരമായ ഇടപെടൽ...