തിരുവല്ലയില്‍ സമാധാനം നിലനിര്‍ത്തണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല പെരിങ്ങരയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം നിന്ദ്യവും നിര്‍ഭാഗ്യകരവുമായ സംഭവമാണെന്നും ഇത് സംബന്ധിച്ച് പഴുതകളില്ലാതെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമനടപടികള്‍ക്ക് വിധേയമാക്കി ശിക്ഷിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ സര്‍ക്കാരിനോടും ബന്ധപ്പെട്ട പോലീസ് അധികാരികളോടും ആവശ്യപ്പെട്ടു. കൊലപാതക സംഭവത്തിന്‍റെ വെളിച്ചത്തില്‍ ക്രമസമാധാന തകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.സിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

ജില്ലയില്‍ മയക്കുമരുന്ന് സംഘങ്ങള്‍, ക്രിമിനല്‍, മാഫിയ സംഘങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ പോലീസ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ തെളിയിക്കപ്പെടാത്ത കൊലപാതങ്ങളും വെച്ചൂച്ചിറയിലെ ജസ്നയുടേത് ഉള്‍പ്പെടെയുള്ള തിരോധാനങ്ങളും അന്വേഷിച്ച് പുരോഗി ഉണ്ടാക്കുന്നതിന് പോലീസിന് കഴിഞ്ഞിട്ടില്ലാത്തതിന്‍റെ നിരവധി ഉദാഹരണങ്ങളുണ്ടെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ക്രമസമാധാനം തകരാതിരിക്കുന്നതിന് മുന്‍കരുതല്‍ എന്ന നിലയല്‍ സര്‍വ്വകക്ഷി യോഗം ചേരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ജില്ലാ ഭരണകൂടം ആലോചിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...