കോൺഗ്രസ് ഭാരവാഹികളുടെ പ്രവർത്തന മികവ് വിലയിരുത്തുന്നതിനുള്ള പ്രഥമ ജില്ലാതല റിവ്യൂ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കോൺഗ്രസ് കമ്മിറ്റികളുടേയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്തുന്നതിനുള്ള പ്രഥമ ജില്ലാതല റിവ്യൂ നടന്നു. ഡി.സി.സി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന റിവ്യുവിന് പെർഫോർമൻസ് അസ്സസ്സ്‌മെന്റിന്റെ സംസ്ഥാന ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, ജില്ലാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് എന്നിവർ നേതൃത്വം നൽകി.

പരിശോധനയിൽ ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരിൽ മൂന്നുപേർ പച്ച കാറ്റഗറിയിലും ആറുപേർ മഞ്ഞ കാറ്റഗറിയിലും ഒരാൾ ചുവപ്പ് കാറ്റഗറിയിലുമായി. ഡി.സി.സി ഭാരവാഹികളിൽ 11 പേർ പച്ച കാറ്റഗറിയിലും 35 പേർ മഞ്ഞ കാറ്റഗറിയിലുമായി. 11 പേർ ചുവപ്പ് കാറ്റഗറിയിലാണ്. കെ.പി.സി.സി നടപ്പിലാക്കുന്ന വിലയിരുത്തലിൽ മികച്ച പ്രവർത്തനം നടത്തുന്നവർ പച്ചയിലും ശരാശരിക്കാർ മഞ്ഞയിലും ശരാശരിയിൽ താഴെയുള്ളവർ ചുവപ്പിലുമാണ് ഉൾപ്പെടുക.

ജൂലൈ, ആഗസ്റ്റ്, സെപ്തംബർ എന്നീ മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യ വിലയിരുത്തൽ നടന്നത്. ഇനി മുതൽ ജില്ലയിൽ എല്ലാ മാസവും റിവ്യൂ നടത്തും. ആദ്യ റിവ്യൂവിൽ പിന്നിൽ പോയവരോട് തിരുത്തൽ നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഥമ വിലയിരുത്തലിൽ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു ജോർജ് മികച്ച പ്രവർത്തനം കാഴ്ചവെച്ച് ഗ്രീൻ കാറ്റഗറിയിൽ എത്തിയിരുന്നതായി പാസിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...