ജില്ലയിലെ സി.പി.എം അക്രമം അവസാനിപ്പിക്കണം : പ്രൊഫ.സതീഷ് കൊച്ചു പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇടുക്കിയിലെ കൊലപാതക സംഭവത്തിന്റെ മറവില്‍ സി.പി.എം ജില്ലയിലൊട്ടാകെ കോണ്‍ഗ്രസിന് നേരേ നടത്തുന്ന ആക്രമം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പില്‍ ആവശ്യപ്പെട്ടു. ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമായ സംഭവമാണ്. അതിന്റെ പേരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം നടത്തുകയും ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി ഡി.സി.സി പ്രസിഡന്‍റ് ആരോപിച്ചു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ കോണ്‍ഗ്രസ്, കെ.എസ്.യു കൊടിമരങ്ങള്‍ നശിപ്പിച്ചതിനെതിരെ സമാധാനപരമായ പ്രകടനം നടത്തുവാന്‍ അബാന്‍ ജംഗ്ഷനില്‍ സമ്മേളിച്ച പ്രവര്‍ത്തര്‍ക്കിടയിലേക്ക് സി.പി.എം കൊടിക്കമ്പ് വലിച്ചെറിയുകയും പ്രകോപനം സൃഷ്ടിക്കുവാന്‍ ശ്രമം നടത്തുകകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചതുകൊണ്ടാണ് അനിഷ്ട സംഭങ്ങള്‍ ഒഴിവായത്. മെഴുവേലിയില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് ആറന്മുള്ള ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസിനെ ആക്രമിച്ച് പരിക്ക് ഏല്‍പ്പിച്ച സംഭത്തിലെ പ്രതികളായ സി.പി.എം ഗുണ്ടകളെ അറസ്റ്റ് ചെയ്യവാന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമികള്‍ക്ക് കൂട്ടു നില്‍ക്കുകയും നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കതിരെ കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് പ്രൊഫ.സതീഷ് കൊച്ചു പറമ്പില്‍ ആവശ്യപ്പെട്ടു.

തിരുവല്ലയില്‍ കോണ്‍ഗ്രസ് ഓഫിസ് പോലും ആക്രമിച്ച് നാശം വരുത്തുകയും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ഇരുപത്തി എട്ടില്‍പ്പരം കോണ്‍ഗ്രസ്, പോഷക സംഘടനാ കൊടിമരങ്ങള്‍ നശിപ്പിക്കുയും ചെയ്ത സംഭവത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലൊട്ടാകെ സിപിഎം നടത്തുന്ന അക്രമ പരമ്പരകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പില്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണം നടത്തുന്ന ക്രിമിനലുകളായ സി.പി.എം ഗുണ്ടകളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പില്‍ മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...