താഴെ തട്ടില്‍ പ്രവര്‍ത്തനം മന്ദീഭവിച്ചതാണ് കോണ്‍ഗ്രസിന് തകര്‍ച്ചയുണ്ടാകുവാന്‍ കാരണം ; പ്രൊഫ.പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വിപുലമാകുമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. സി.യു.സി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താഴെ തട്ടില്‍ പ്രവര്‍ത്തനം മന്ദീഭവിച്ചതാണ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് തകര്‍ച്ചയുണ്ടാകുവാന്‍ കാരണം. ജനങ്ങള്‍ക്ക് സഹായമേകുന്ന പ്രവര്‍ത്തനം സ്വീകരിച്ച് ജനകീയ അടിത്തറ ശക്തിപ്പെടുത്തുവാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തിറങ്ങേണ്ട സമയമാണെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ശിവദാസന്‍ നായര്‍, പന്തളം സുധാകരന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മാലേത്ത് സരളാദേവി, എന്‍.ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, അഡ്വ.എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, പഴകുളം സതീഷ്, സി.യു.സി സംസ്ഥാന റിസേര്‍ച്ച് ടീം അംഗങ്ങളായ പ്രമോദ് കോട്ടപ്പള്ളി, വിനോദ് മേക്കാട്ട്, രാജീവ് മേച്ചേരി, സജീവ് ഒതയോത്ത്, ജെസ്സി വര്‍ഗ്ഗീസ്, വില്‍സണ്‍ തുണ്ടിയത്ത്, റെജി കെ.ജി എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെസർക്കാർ വകുപ്പുകളിൽ 27.48 കോടിയുടെ ക്രമക്കേടുകൾ : സിഎജി റിപ്പോർട്ട്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 27.48 കോടി...

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം – തീവ്രത 7.2, 7.5 : ഇതുവരെ 235...

0
ലാ ഗ്വെയ്‌റ (വെനസ്വേല): വെനസ്വേലയെ ദുരിതത്തിലാക്കിയ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം...