പെട്രോളിയം വില വര്‍ദ്ധന കുത്തകകളെ സഹായിക്കാന്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെട്രോള്‍, ഡീസല്‍, പാചക വതക വില അടിക്കടി ഭീമമായി വര്‍ദ്ധിപ്പിക്കുന്നത് മോഡി സര്‍ക്കാരിന്റെ ആശ്രിതരായ കുത്തക പ്രെട്രോളിയം കമ്പനികളെ സഹായിക്കുന്നതിനാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. വില വര്‍ദ്ധനക്കെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്പ്പന്നങ്ങളെ ജി.എസ്.റ്റി പരിധിയില്‍ ഉള്‍പ്പെടുത്താതെയും എക്സൈസ് നികുതി കുറക്കാതെയും പിണറായി സര്‍ക്കാര്‍ മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ ജനകീയ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബ്ലോക്ക് പ്രസിഡന്റ് എം. അബ്ദുള്‍ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സിസി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, അഡ്വ.സുനില്‍. എസ്.ലാല്‍, പി.കെ ഇക്ബാല്‍, സജി കെ സൈമണ്‍, നഹാസ് പത്തനംതിട്ട, ഏബല്‍ മാത്യു, റനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍, അജിത് മണ്ണില്‍, അഷറഫ്, ജോസ് കൊടുന്തറ, രാജു നെടുവേലി, എം.എ സിദ്ധിക്, ജിനു ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...