ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ മുന്‍ മേല്‍ശാന്തി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ മുന്‍ മേല്‍ശാന്തി പിടിയില്‍. കൊച്ചി വെണ്ണല മാതരത്ത് ദേവീക്ഷേത്രത്തിലെ പഴയ മേല്‍ശാന്തിയായിരുന്ന അശ്വന്ത് (32) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയ്ക്ക് പ്രതിഷ്ഠയില്‍ അണിയിച്ച തിരുവാഭരണത്തിന്റെ പരിശുദ്ധിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം ക്ഷേത്രഭാരവാഹികളെ അറിയിക്കുകയായിരുന്നു.

ക്ഷേത്ര ഭാരവാഹികള്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 25 ഗ്രാമിലേറെ തൂക്കമുള്ള തിരുവാഭരണമാണ് പ്രതി മോഷ്ടിച്ചത്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടയാളാണെന്ന് കളവ് പറഞ്ഞാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. സമാനമായ കേസുകള്‍ പ്രതി മുന്‍പും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതി പണയം വെച്ച തിരുവാഭരണം പാലാരിവിട്ടത്തെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. നിലവില്‍ ഉദയംപേരൂരിലെ ക്ഷേത്രത്തില്‍ ജോലി ചെയ്തുവരുന്ന പ്രതി ഇവിടെയും സമാനമായ മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ സനലും സംഘവുമാണ് അശ്വന്തിനെ പിടികൂടിയത്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് പ്രതിയായ അശ്വന്ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...