പത്തനംതിട്ട : നിർഭയമായി അഭിപ്രായം പറയുകയും എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഭാവി കാലത്തിന്റെ നേതാവാണ് കെ.പി.സി.സി ജനറൽ സെക്രെട്ടറി പഴകുളം മധുവെന്ന് പ്രൊഫ.പി.ജെ കുര്യൻ. കെ.പി.സി.സി ജനറൽ സെക്രെട്ടറിയായി നിയമിതനായ അഡ്വ.പഴകുളം മധുവിനും എക്‌സി ക്യുട്ടീവ് കമ്മിറ്റി അംഗം ജോർജ് മാമ്മൻ കൊണ്ടൂരിനും ഡി.സി.സി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ സമർത്ഥമായി നിറവേറ്റാനുള്ള കഴിവ് ഉള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചുമതല കല്പറ്റ മണ്ഡലത്തിൽ മധുവിനെ എ.ഐ.സി.സി ഏൽപ്പിച്ചത്. ജില്ലയിൽ നിന്നുള്ള ഏക ജനറൽ സെക്രെട്ടറി ആവുക എന്നത് വലിയ നേട്ടമാണ്.
പാർട്ടിവേദികളിൽ ശക്തമായ അഭിപ്രായങ്ങൾ പറയും പാട്ടി നിലപാടുകളിൽ ഉറച്ചുനിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് മധുവിന്റേത്. മധുവിന്റെ നിയമനം പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമാണെന്നും പി.ജെ കുര്യൻ പറഞ്ഞു. ഡി.സി.സി ഓഫീസിലെത്തിയ പഴകുളം മധുവിന് നൂറുകണക്കിന് പ്രവർത്തകർ ആവേശം നിറഞ്ഞ സ്വീകരണം നൽകി. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായ ജോർജ് മാമൻ കൊണ്ടൂരിനും ഇതോടൊപ്പം സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ അധ്യക്ഷനായിരുന്നു.
ആന്റോ ആന്റണി എംപി, കെ.ശിവദാസൻ നായർ, ബാബു ജോർജ്, ഡി.സി.സി ഭാരവാഹികളായ അഡ്വ.എ.സുരേഷ് കുമാർ, കെ.ജാസീൻ കുട്ടി, എസ്.ബിനു, അഹമ്മദ് ഷാ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ, സതീഷ് ചാത്തങ്കരി, സതീഷ് പണിക്കർ, സജി കൊട്ടയ്ക്കാട്ട്, അഡ്വ.റോഷൻ നായർ, സിന്ധു അനിൽ, ഹരികുമാർ പൂതങ്കര, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ചിരണിക്കൽ ശ്രീകുമാർ, ആബിദ് ഷഹീം, അബ്ദുൽ കലാം ആസാദ്, ഷിനി മെഴുവേലി, സുധ നായർ, ജി.മനോജ് എന്നിവർ പ്രസംഗിച്ചു.