രാഷ്ട്രീയ എതിരാളികളെ നിര്‍വീര്യമാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു : പ്രൊഫ.പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എന്‍ഫോഴ്സ്മെന്‍റ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ നിര്‍വ്വീര്യമാക്കുവാന്‍ ശ്രമിക്കുന്നത് അധാര്‍മ്മികവും രാഷ്ട്രീയ മര്യാദയുടെ ലംഘനവും ആണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ദ്രോഹ നടപടിയിലും എ.ഐ.സി.സി ഓഫീസിലെ പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നിതിനേക്കാളുപരി ഒരു സംസ്കാരം കൂടിയാണെന്നും സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തെ അടിസ്ഥാന രഹിതമായ ആരോപണം കൊണ്ടും പോലീസ് നടപടികള്‍ കൊണ്ടും തകര്‍ക്കാനാവില്ലെന്നും പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പേരില്‍ ബോഫോഴ്സ് തോക്ക് ഇടപാടില്‍ കമ്മീഷന്‍ ആരോപണം ഉയര്‍ത്തി തേജോവധം ചെയ്യുവാന്‍ ശ്രമിച്ചതുപോലെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസ് കുത്തിപൊക്കി സോണിയ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ദ്രോഹിക്കുന്നതെന്ന് പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന ബി.ജെ.പി അജണ്ഡ ഇന്ത്യയില്‍ നടക്കില്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വരും കാലങ്ങളില്‍ അതിശക്തമായി തിരിച്ചു വരുമെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സിസി പ്രസിഡന്‍റുമാരായ പി.മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്‍, റോബിന്‍ പീറ്റര്‍, കെ.ജാസിം കുട്ടി, എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, കെ.ജയവര്‍മ്മ, മാത്യു കുളത്തിങ്കല്‍, ബി.നരേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി ഭാരവാഹികളായ കാട്ടൂര്‍ അബ്ദുള്‍സലാം, സജി കൊട്ടയ്ക്കാട്, സുനില്‍ എസ് ലാല്‍, ഏഴംകുളം അജു, എസ് ബിനു, എം.എസ് പ്രകാശ്, ലിജു ജോര്‍ജ്ജ്, ബിജു വര്‍ഗ്ഗീസ്, റോജിപോള്‍ ഡാനിയേല്‍, ഡി.എന്‍ തൃദീപ്, ഐക്കര ഉണ്ണികൃഷ്ണന്‍, റോഷന്‍ നായര്‍, ജേക്കബ് പി ചെയറിയാന്‍, സതീഷ് ബാബു, കെ.ജി അനിത, എലിസബത്ത് അബു, കെ.വി സുരേഷ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ കെ.എന്‍ രാധാചന്ദ്രന്‍, അബ്ദുള്‍കലാം ആസാദ്, ബിജു ഫിലിപ്പ്, എബി മേക്കരിങ്ങാട്ട്, മണ്ണടി പരമേശ്വരന്‍, രാജു മരുതിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...