കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം ; പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എന്‍ഫോഴ്സ്മെന്റ്, സി.ബി.ഐ ഉള്‍പ്പെടുയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റേയും ബിജെ.പി യുടേയും ശ്രമം വെറും വ്യാമോഹം മാത്രമായി അവശേഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ എന്‍ഫോഴ്സ്മെന്‍റിന്റെ ദ്രോഹനടപടിക്കും എ.ഐ.സി.സി ഓഫീസിലെ പോലീസ് അതിക്രമങ്ങള്‍ക്കും എതിരായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചിന്റേയും പ്രതിഷേധ ധര്‍ണ്ണയുടേയും ജില്ലാതല ഉദ്ഘാടനം കോന്നി ബി.എസ്.എന്‍.എല്‍ ഓഫീസിന് മുമ്പില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ഭരണ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തി സംഘപരിവാര്‍ അജണ്ട നടപ്പാക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യത്തൊട്ടാകെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതി പ്രസാദ്, സജി കൊട്ടയ്ക്കാട്, എം.എസ് പ്രകാശ്, ചിറ്റൂര്‍ ശങ്കര്‍, ഹരികുമാര്‍ പൂതങ്കര, മാത്യു ചെറിയാന്‍, എസ്.വി പ്രസന്നകുമാര്‍, ബ്ലോക്ക് ഭാരവാഹികളായ ഐവാന്‍ വകയാര്‍, ശ്യാം എസ് കോന്നി, എസ്.റ്റി ഷാജി കുമാര്‍, രാജീവ് മള്ളൂര്‍, ലീലാ രാജന്‍, മണ്ഡലം പ്രസിഡന്റുമാരായ റോജി എബ്രഹാം, ജി.ജോണ്‍, കെ.വിശ്വംഭരന്‍, എസ്.പി സജന്‍, അനീഷ് ഗോപിനാഥ്, കെ.ആര്‍ പ്രമോദ്, സുഭാഷ് നടുവിലേതില്‍, പഞ്ചായത്ത് പ്രസിഡന്റ് സുലേഖാ വി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ പഴകുളം മധു (പത്തനംതിട്ട) പി.മോഹന്‍രാജ് (തണ്ണിത്തോട്), ബാബു ജോര്‍ജ്ജ് (തിരുവല്ല), എന്‍.ഷൈലാജ് (പന്തളം), ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍ (എഴുമറ്റൂര്‍), റിങ്കു ചെറിയാന്‍ (റാന്നി), റെജി തോമസ് (മല്ലപ്പള്ളി), അനീഷ് വരിക്കണ്ണാമല (അടൂര്‍), എ.സുരേഷ് കുമാര്‍ (ആറന്മുള) എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....