Tuesday, July 8, 2025 2:36 pm

നരേന്ദ്ര മോദി സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു ; പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആയിരക്കണക്കിന് യുവാക്കള്‍ റിക്രൂട്ട്മെന്റിലൂടെ സ്ഥിര ജോലിയും രാഷ്ട്ര സേവനവും നടത്താന്‍ ആഗ്രഹിച്ച് കാത്തിരിക്കുമ്പോള്‍ അഗ്നിപഥ് പദ്ധിയുമായി ഇറങ്ങി യുവാക്കളെ വഞ്ചിച്ചരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സ്ഥിര ജോലികള്‍ എല്ലാം താല്‍ക്കാലികമാക്കുന്നതിന്റെ ഉദാഹരണമാണ് അഗ്നിപഥ് പദ്ധതിയെന്നും ചില ജില്ലകളില്‍ ബി.ജെ.പി യുടെ ഓഫീസില്‍ രജിസ്ട്രേഷന്‍ നടത്തുന്നത് അഗ്നിപഥ് പദ്ധതിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണെന്ന് സംശിയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തില്‍ തങ്ങളുടെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കടന്നു കയറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമായ അഗ്നിപഥിന് എതിരേ എ.ഐ.സി.സി യുടെ ആഹ്വാനമനുസരിച്ച് റാന്നി നിയോജക മണ്ഡലത്തിലെ റാന്നി ഇട്ടിയപ്പാറ ജംഗ്ഷനില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു മരുതിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, കെ.പി.സി.സി അംഗം അഡ്വ.കെ.ജയവര്‍മ്മ, എഴുമറ്റൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.പ്രകാശ് കുമാര്‍ ചരളേല്‍, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പ്രകാശ് തോമസ്, ഡി.സി.സി ഭാരവാഹികളായ റ്റി.കെ സാജു, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, സതീഷ് പണിക്കര്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ജി.സതീഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, സി.കെ ബാലന്‍, ശോശാമ്മ തോമസ്, തോമസ് ദാനിയേല്‍, തോമസ് മാത്യു, ആനന്ദന്‍ പിള്ള, ജോയിക്കുട്ടി, റ്റി.സി തോമസ്, കൊച്ചുമോന്‍ വടക്കേല്‍, ഷാജി തോമസ്, പ്രമോദ് മാമ്പാറ, ഷാജി നെല്ലിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പയ്യനാമൺ പാറമട അപകടം ; രക്ഷാ പ്രവർത്തനത്തിന് ഇടയിൽ ടാസ്ക് ഫോഴ്സ്...

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിലെ രക്ഷാ പ്രവർത്തനത്തിന് ഇടയിൽ...

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിർമാണം എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് മന്ത്രി ഡോ....

0
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡി....

ട്രാൻസ്പോർട്ട് ബസ് സ്റ്റാന്‍ഡും പില്‍ഗ്രിം സെന്ററും നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം പഴവങ്ങാടി പഞ്ചായത്തിന്റെ മേല്‍...

0
റാന്നി : ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം പഴവങ്ങാടി പഞ്ചായത്തിന്റെ...

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലുള്ളവരുമായി കളക്ടറുടെ നിർണായക കൂടിക്കാഴ്ച ഇന്ന്

0
ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി ജില്ലാ കളക്ടർ ഇന്ന് ഉച്ചയ്ക്ക്...