ജില്ലാ കോണ്‍ഗ്രസ് പദയാത്രക്ക് സ്മൃതി സംഗമത്തോടെ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അഭിമാനമെന്ന് അര്‍ത്ഥം വരുന്ന പഞ്ചദിന പദയാത്രക്ക് മഹാത്മഗാന്ധിയുടെ സന്ദര്‍ശനത്തോടെ പ്രസിദ്ധമായ ഇലന്തൂര്‍ പഞ്ചായത്ത് ആഫീസ് അങ്കണത്തില്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ സ്മൃതി സംഗമത്തോടെയും പുഷ്പാര്‍ച്ചനയോടെയും തുടക്കമായി. 1937 ജനുവരി 20 നാണ് ഗാന്ധിജി ഇലന്തൂരില്‍ സന്ദര്‍ശനം നടത്തിയത്. മഹാത്മാ ഗാന്ധിയുടെ സനദര്‍ശനത്തോടെ പവിത്രമായിത്തീര്‍ന്ന ഇലന്തൂര്‍ ഗാന്ധി സ്മൃതിയില്‍ നിന്ന് പദയാത്രക്ക് തുടക്കം കുറിക്കുവാന്‍ സാധിച്ചത് അഭിമാനമായി കരുതുന്നതായി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും തീഷ്ണ അദ്ധ്യായമായ ക്വിറ്റ് ഇന്‍ഡ്യാ സമരം അനുസ്മരിക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ത്യാഗോജ്വലമായ എല്ലാ ചരിത്രങ്ങളേയും തിരസ്കരിക്കുവാന്‍ നടക്കുന്ന ബോധപൂര്‍വ്വമായ നീക്കങ്ങളെ കോണ്‍ഗ്രസ് ചെറുത്തുതോല്‍പ്പിക്കുമെന്ന് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.വെട്ടൂര്‍ ജ്യോതിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു, പി.മോഹന്‍രാജ്, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മാലേത്ത് സരളാദേവി, അനില്‍ തോമസ്, റോബിന്‍ പീറ്റര്‍, എ.ഷംസുദ്ദീന്‍, മാത്യു കുളത്തുങ്കല്‍, കെ.കെ റോയ്സണ്‍, സാമുവല്‍ കിഴക്കുപുറം, സുനില്‍ എസ് ലാല്‍, കെ.ജാസിംകുട്ടി, ഹരികുമാര്‍ പൂതങ്കര, റോജിപോള്‍ ഡാനിയേല്‍, ജെറി മാത്യു സാം, സജി കൊട്ടയ്ക്കാട്, വി.ആർ സോജി, ആനന്ദപ്പള്ളി സുരേന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, നഹാസ് പത്തനംതിട്ട, ശ്യാം എസ്. കോന്നി, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, മണ്ഡലം പ്രസിഡന്റ് കെ.പി. മുകുന്ദന്‍, അജി അലക്സ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...