Thursday, April 25, 2024 1:58 am

നാട്ടുബുൾബുള്ളിനോളം വലിപ്പമുള്ള തീക്കുരുവി

For full experience, Download our mobile application:
Get it on Google Play

ശാസ്ത്രനാമം പെരിക്രോകോറ്റസ് ഫ്ളമ്മിയസ്’. ശ്രീലങ്ക, മലേഷ്യ, മ്യാൻമർ, ഇന്തോ-ചൈന തുടങ്ങിയ പ്രദേശങ്ങളിൽ തീക്കുരുവികളെ കാണാം. ഹിമാലയ പ്രദേശങ്ങളിലും, അസം, പഴനി, നീലഗിരി, തെക്കൻ ആർക്കോട്ട് എന്നിവിടങ്ങളിലും ഇത്തരം പക്ഷികളുണ്ട്. തീക്കുരുവിയെ ഒറ്റയ്ക്ക് കാണാന്‍ കഴിയില്ല. അഞ്ചു-പത്ത് പക്ഷികള്‍ ഉള്‍പ്പെട്ട ചെറിയ കൂട്ടങ്ങളായി കഴിയുന്ന ഇവ ഇണചേരല്‍ കാലത്ത് വിരളമായി ജോടികളായി കാണപ്പെടുന്നു. വൃക്ഷത്തലപ്പുകള്‍ സ്ഥിരം താവളമാക്കിയ ഈ പക്ഷികള്‍ ലജ്ജാലുക്കളല്ല. പശ്ചിമഘട്ടത്തിലെ താഴ്വാരങ്ങളിലേക്ക് നയിക്കുന്ന കാനനപാതകളില്‍ നിന്ന് ഇവയെ നിരീക്ഷിക്കാനും ചിത്രങ്ങളെടുക്കാനും എളുപ്പമാണ്.

ആണിന്‍റെ തല, താടി, തൊണ്ട, പിന്‍ഭാഗത്തിന്‍റെ മേല്‍പാതി ഇവ തിളങ്ങുന്ന നീല കലര്‍ന്ന കറുപ്പ്. പിന്‍ഭാഗത്തിന്‍റെ അടിവശം, പൃഷ്ഠം, ശരീരത്തിന്‍റെ അടിവശം ഇവയൊക്കെ ഉജ്ജ്വലമായ ഓറഞ്ച്-ചുവപ്പ്. കറുത്ത ചിറകുകളില്‍ വീതിയേറിയ ഓറഞ്ച് പട്ടയും ഓറഞ്ച് നിറത്തിലൊരു പുള്ളിയും കാണാം. കറുത്ത നിറത്തില്‍ തന്നെയുള്ള വാലിന്‍റെ വക്കുകള്‍ ഓറഞ്ച് നിറത്തിലാണ്. പെണ്ണിന്‍റെ നെറ്റിത്തടവും ശരീരത്തിന്‍റെ അടിഭാഗവും കടുംമഞ്ഞയാണ്. ഉച്ചിയും ശരീരത്തിന്‍റെ പിന്‍ഭാഗവും ചാരനിറത്തിലും, പിന്‍ഭാഗത്തിന്‍റെ അടിവശം, പൃഷ്ഠം എന്നിവ പച്ച കലര്‍ന്ന മഞ്ഞയുമാണ്. ആണിന്‍റെ ശരീരത്തില്‍ ചുവപ്പ് കാണപ്പെടുന്ന സ്ഥലങ്ങളിലൊക്കെ പെണ്ണിന് മഞ്ഞനിറം കാണപ്പെടുന്നു. പ്രായപൂര്‍ത്തിയെത്താത്ത പക്ഷികള്‍ക്ക് പെണ്‍പക്ഷിയോട് സാമ്യമുണ്ട്. ഇവയ്ക്ക് ഉച്ചി മുതല്‍ ശരീരത്തിന്‍റെ മേല്‍ഭാഗം വരെ മഞ്ഞനിറത്തില്‍ ചെതുമ്പലുകള്‍ പോലെയുള്ള അടയാളങ്ങള്‍ കാണപ്പെടുന്നു. മാറിലും ശരീരത്തിന്‍റെ അരികുകളിലും ചാരനിറം കലര്‍ന്ന ചെതുമ്പല്‍ അടയാളങ്ങള്‍ ഉണ്ട്.

ഈ പക്ഷിയുടെ പ്രധാന ഭക്ഷണം കീടങ്ങളാണ്. പുഴുക്കള്‍, പച്ചക്കുതിരകള്‍, ചീവീടുകള്‍, ചിലന്തികള്‍ ഇവയൊക്കെ ഭക്ഷണവിവരപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്നും ഭക്ഷണം കണ്ടെത്തുകയാണ് പതിവ്. ചിലപ്പോള്‍ വായുവില്‍ പറന്ന് ഇരപിടിക്കാറുണ്ട്. കീടങ്ങളെ വേട്ടയാടിപ്പിടിക്കുന്ന മറ്റ് പക്ഷികളുമായി  ഒത്തു ചേരുന്ന തീക്കുരുവികള്‍ വിവിധ തരം വേട്ടക്കാര്‍ ഉള്‍പ്പെട്ട സംഘത്തിന്‍റെ ഭാഗമാകാറുണ്ട്. കേരളത്തില്‍ തീക്കുരുവികളുടെ പ്രധാന താവളങ്ങള്‍ വനങ്ങളും മലമ്പ്രദേശങ്ങളിലെ തോട്ടങ്ങളുമാണ്. മഴ ധാരാളം കിട്ടുന്ന സമതലപ്രദേശങ്ങളിലെ  മരങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളിലും ചിലപ്പോള്‍ ഇവയെ കാണാം. അകാലത്തില്‍ പെയ്യുന്ന പെരുമഴ ചിലപ്പോള്‍ ഇവയെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉപേക്ഷിച്ച് താഴ്വാരങ്ങളില്‍ എത്തിപ്പെടാന്‍ നിര്‍ബന്ധിതരാക്കാറുണ്ട്.

ലക്ഷണമൊത്ത ഒരു ചെറിയ കോപ്പയുടെ ആകൃതിയാണ് കൂടിന്.  കല്‍പ്പായല്‍ ഉപയോഗിച്ചാണ് കൂടുണ്ടാക്കുന്നത്. ഇവയെ കൂട്ടിയിണക്കാന്‍ ചിലന്തിവലകള്‍ ഉപയോഗിക്കുന്നു. മരത്തൊലി കൊണ്ട് കൂട് അലങ്കരിച്ചിരിക്കും. തറയില്‍ നിന്നും ആറ് മുതല്‍ ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ തിരശ്ചീനമായ മരക്കൊമ്പിലോ കവരത്തിലോ ആയിരിക്കും കൂട്. രണ്ടോ മൂന്നോ മുട്ടകള്‍ ഇടുന്ന പെണ്‍പക്ഷി തന്നെയാണ്  അടയിരിക്കുന്നതും. ആണ്‍പക്ഷിയും പെണ്‍പക്ഷിയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....