ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ 90ദിവസം കൂടി നീട്ടി ; വകുപ്പ്തല അന്വേഷണം പൂർത്തിയായില്ലെന്ന് ഉന്നതാധികാര സമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ വീണ്ടും നീട്ടി. 90 ദിവസത്തേക്ക് കൂടിയാണ് . ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോ​ഗം ചേര്‍ന്നാണ് സസ്പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അം​ഗീകരിച്ച്‌ ഉത്തരവിറക്കുകയായിരുന്നുകഴിഞ്ഞ 9 മാസത്തിലേറെയായി ഐ ജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണ സസ്പെന്‍ഷനിലാണ്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍ വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെന്‍റ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് വീണ്ടും അവലോകന സമിതി ചേര്‍ന്ന് അന്നും സസ്പെന്‍ഷന്‍ കാലാവധി നീട്ടിയിരുന്നു. അന്ന് സസ്പെന്‍ഷന്‍ കാലാവധി നാല് മാസം കൂടി നീട്ടുകയായിരുന്നു

മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന് സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തത്. തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥന് മോന്‍സനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി സസ്പെന്‍ഷന്‍ തുടരാന്‍ ഉന്നത സമിതി തീരുമാനിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...

ഓണം ബമ്പർ : സർക്കാരിന് ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി രൂപ

0
കാഞ്ഞങ്ങാട് : ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള...

രാഹുലിന്റെ പത്രസമ്മേളനം : ലക്ഷ്യം യു പി തെരഞ്ഞെടുപ്പിലെ ദളിത് വോട്ട്ബാങ്ക്‌

0
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

അമിത വൈദ്യുതി ഉപഭോഗം : മുന്നിൽ അതിരൂക്ഷ പ്രതിസന്ധി ; അഞ്ചുവർഷത്തിനിടെ കൂടിയത് 800...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ...