വിമതര്‍ക്ക് മുന്നറിയിപ്പുമായി പത്തനംതിട്ട ഡി.സി.സി ; 23 ന് മുമ്പ് പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് പറഞ്ഞു. വിമതരായി മത്സരരംഗത്തുള്ളവര്‍ 23 ന് മുമ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കണം. പിന്‍വലിക്കാത്തവര്‍ക്കെതിരെ സംഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുന്‍ കാലങ്ങളിലെ കീഴ്വഴക്കം ഇനി തുടരുമെന്ന് ആരും കരുതേണ്ടതില്ലെന്നും കര്‍ശനമായ നടപടികളായിരിക്കും വിമതര്‍ നേരിടേണ്ടി വരുകയെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് 24-ാം തീയതി തുടക്കം കുറിക്കും. 24-ാം തീയതി യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ജില്ലയില്‍ 5 പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. കെ.പി.സി.സി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍ 25-ാം തീയതിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 26-ാം തീയതിയും ജില്ലയിലെത്തും. 30 -ാം തീയതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയം യു.ഡി.എഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ 24-ാം തീയതി മുതല്‍ നടക്കും. 30 ന് മുമ്പായി വാര്‍ഡ് കണ്‍വന്‍ഷനുകളും പൂര്‍ത്തീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...