ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ തിരുവല്ല നഗരസഭയില്‍ ; ബ്ലോക്ക് പഞ്ചായത്തില്‍ പറക്കോട് മുന്നില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാലു മുന്‍സിപ്പാലിറ്റികളിലായി സൂക്ഷ്മ പരിശോധനയിലൂടെ യോഗ്യത നേടിയത് 627 സ്ഥാനാര്‍ഥികള്‍. അടൂരില്‍ 111 സ്ഥാനാര്‍ഥികളും, പത്തനംതിട്ടയില്‍ 147 സ്ഥാനാര്‍ഥികളും, തിരുവല്ലയില്‍ 186 സ്ഥാനാര്‍ഥികളും, പന്തളത്ത് 183 സ്ഥാനാര്‍ഥികളും ആണ് മത്സരിക്കാന്‍ യോഗ്യത നേടിയത്. തിരുവല്ല മുന്‍സിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 186 സ്ഥാനാര്‍ഥികള്‍. അടൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 240 ഉം പത്തനംതിട്ട മുന്‍സിപ്പാലിറ്റിയില്‍ 310ഉം തിരുവല്ല മുന്‍സിപ്പാലിറ്റിയില്‍ 370ഉം പന്തളം മുന്‍സിപ്പാലിറ്റിയില്‍ 314ഉം നാമനിര്‍ദേശ പത്രികകളാണ് യോഗ്യത നേടിയത്.

ബ്ലോക്ക് പഞ്ചായത്തില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി
മല്ലപ്പള്ളി ബ്ലോക്കില്‍ 47 സ്ഥാനാര്‍ഥികളും, പുളിക്കീഴ് ബ്ലോക്കില്‍ 46 സ്ഥാനാര്‍ഥികളും കോയിപ്രം ബ്ലോക്കില്‍ 46 സ്ഥാനാര്‍ഥികളും, ഇലന്തൂര്‍ ബ്ലോക്കില്‍ 54 സ്ഥാനാര്‍ഥികളും, റാന്നി ബ്ലോക്കില്‍ 55 സ്ഥാനാര്‍ഥികളും, കോന്നി ബ്ലോക്കില്‍ 50 സ്ഥാനാര്‍ഥികളും, പന്തളം ബ്ലോക്കില്‍ 49 സ്ഥാനാര്‍ഥികളും പറക്കോട് ബ്ലോക്കില്‍ 59 സ്ഥാനാര്‍ഥികളും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം യോഗ്യത നേടി. പറക്കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 59 സ്ഥാനാര്‍ഥികളാണ് യോഗ്യത നേടിയത്. പുളിക്കീഴ്, കോയിപ്രം ബ്ലോക്കുകളിലാണ് കുറവ് സ്ഥാനാര്‍ഥികള്‍ ഉള്ളത്. 46 സ്ഥാനാര്‍ഥികളാണ് യോഗ്യത നേടിയത്.
മല്ലപ്പള്ളിയില്‍ 87ഉം പുളിക്കീഴില്‍ 46 ഉം കോയിപ്രത്ത് 85ഉം ഇലന്തൂരില്‍ 54ഉം റാന്നിയില്‍ 106ഉം കോന്നിയില്‍ 69 ഉം പന്തളത്ത് 93ഉം പറക്കോട് 98ഉം നാമനിര്‍ദേശ പത്രികകളാണ് യോഗ്യത നേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...