വാട്‌സ്‌ആപ്പ് ചാറ്റിനെ ചൊല്ലിയുള്ള കലഹത്തിനൊടുവില്‍ സഹോദരന്‍ സഹോദരിക്കു നേരെ വെടിയുതിര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വാട്‌സ്‌ആപ്പ് ചാറ്റിനെ ചൊല്ലിയുള്ള കലഹത്തിനൊടുവില്‍ സഹോദരന്‍ സഹോദരിക്കു നേരെ വെടിയുതിര്‍ത്തു. ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി പതിവായി ചാറ്റ് ചെയ്തതാണ് വെടിവെപ്പില്‍ കലാശിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സലൂണ്‍ ജീവനക്കാരനാണ് സഹോദരിയെ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചത്. വയറിന് വെടിയേറ്റ 16-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി ആണ്‍സുഹൃത്തിനോട് പതിവായി വാട്സാപ്പില്‍ ചാറ്റ് ചെയ്യുന്നതിനെ സഹോദരന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെ പെണ്‍കുട്ടി വാട്സാപ്പ് ചാറ്റിങ്ങും ഫോണ്‍വിളിയും തുടര്‍ന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടി ചാറ്റ് ചെയ്യുന്നത് സഹോദരന്‍ കാണുകയും ഇതേച്ചൊല്ലി വഴക്കിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്‌ സഹോദരിക്ക് നേരേ വെടിയുതിര്‍ത്തത്. വെടിയേറ്റ് വീണ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

നാല് മാസം മുമ്പ് മരിച്ച സുഹൃത്താണ് തനിക്ക് തോക്ക് നല്‍കിയതെന്നാണ് 17-കാരന്‍ നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സലൂണ്‍ ജീവനക്കാരനായ 17-കാരന്‍ ജോലിക്കൊപ്പം ഓപ്പണ്‍ സ്‌കൂള്‍ വഴി പഠനവും തുടര്‍ന്നിരുന്നു. വെടിയേറ്റ സഹോദരി നേരത്തെ പഠനം അവസാനിപ്പിച്ചതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...