ജില്ലയില്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പുന:സംഘടന ജനുവരി 26 മൂന്നു മണിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ 1084 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനുവരി 26 ചൊവ്വാഴ്ച മൂന്ന് മണിക്ക് അതാത് ബൂത്ത് കേന്ദ്രങ്ങളില്‍ നടക്കും. കെ.പി.സി.സി യുടെ നിര്‍ദ്ദേശാനുസരണം സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളും പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ ബൂത്ത് കമ്മിറ്റികളും നാളെ യോഗം ചേരുന്നതെന്ന് ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ബൂത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ ജനുവരി 27 മുതല്‍ 31 വരെയുള്ള തീയതികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തും. മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ  74-ാം സ്മൃതി ദിനമായ ജനുവരി 30 ന് ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അന്നേ ദിവസം ഗാന്ധി സ്മൃതി യാത്ര നടത്തും. കെ.പി.സി.സി യുടെ നൂറാം ജന്മദിനമായ അന്ന് ഓരോ മണ്ഡലത്തിലും 100 പ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കെടുക്കും.

രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ്, ആന്റോ  ആന്റണി എം.പി, അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, മുന്‍. ഡി.സി.സി പ്രസിഡന്റ്  പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പില്‍, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, മാലേത്ത് സരളാദേവി, യു.ഡി.എഫ് കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ എന്നിവര്‍ ഗാന്ധി സ്മൃതിയാത്ര വിവിധ സ്ഥലങ്ങളില്‍ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...