ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ 12-ാ മത് ഭവനം ഗീതക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.പി.സി.സി യുടെ ഭവന നിര്‍മ്മാണ പദ്ധതിയില്‍പ്പെടുത്തി ഇലന്തൂര്‍ ചുരളിക്കോട് തോപ്പുപുരയിടത്തില്‍ ഗീതാ പ്രസാദിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ സമര്‍പ്പണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ സഹായം ലഭ്യമല്ലാത്ത പാവങ്ങളെ കണ്ടെത്തി വീട് വെച്ചുനല്‍കുന്ന കോണ്‍ഗ്രസ് ഭവന പദ്ധതി തുടരുമെന്നും അശരണര്‍ക്കും ആലംബഹീനര്‍ക്കും തുണയാകാന്‍ കോവിഡ് മഹാമാരികാലത്തും മുന്നോട്ട് വന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൃഷി പണിയുമായി അല്ലലില്ലാതെ മുന്നോട്ട് പോയ ഗീത പ്രസാദിന്റെ  ഭര്‍ത്താവ് പ്രസാദ് 2007 ല്‍ അരക്ക് താഴെ ശരീരം തളര്‍ന്ന് പോയി. അപ്രതീക്ഷിതമായി ഉണ്ടായ ഈ അഘാതത്തില്‍ നിന്ന് മനസ്സിന്റെ  കരുത്തുകൊണ്ട് ജീവിതത്തെ നേരിടുകയാണ് ഗീതയും കുടുംബവും.  രണ്ടു മക്കളില്‍ മൂത്ത മകള്‍ക്ക് 4 വയസ്സും ഇളയ മകന് 2 വയസ്സും മാത്രമുള്ളപ്പോഴാണ് ഭര്‍ത്താവിന് അപ്രതീക്ഷിതമായ ഈ ആഘാതം സംഭവിച്ചത്.
അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നവുമായി രണ്ടു കുട്ടികളും രോഗിയായ ഭര്‍ത്താവുമായുള്ള ജീവിതം  പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജിന്റെ  ശ്രദ്ധയിലെത്തിയത്, ഗീത പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകയായി കെ.കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടപ്പോഴാണ്. തുടര്‍ന്ന് അവരെ സഹായിക്കുന്നതിന് ഡി.സി.സി പദ്ധതി തയ്യാറാക്കി.

ഡി.സി.സി യുടെ 12-ാമത്തെ ഭവന പദ്ധതിയില്‍ ഗീതയും കുടുംബത്തെയും ചേര്‍ത്ത് പിടിച്ചപ്പോള്‍ ഗീതയുടെ സ്വപ്നം പൂവണിഞ്ഞു. മക്കളായ നയന ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസിലും നന്ദു എസ്എസ്എല്‍സി പരീക്ഷയും എഴുതി ഫലം കാത്തിരിക്കുകയാണ്.

ഗൃഹപ്രവേശന ചടങ്ങ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ്, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, ജനറല്‍ സെക്രട്ടറിമാരായ കാട്ടൂര്‍ അബ്ദുള്‍ സലാം, റോജി പോള്‍ ഡാനിയേല്‍, കെ. ജാസിംകുട്ടി, ഫാ. ദാനിയേല്‍ പുല്ലേലില്‍, ഷിനി തങ്കപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡി.സി.സി യുടെ നേതൃത്വത്തില്‍ ഭവനപദ്ധതി പ്രകാരം ജില്ലയില്‍ പണി നടത്തിയ 14 വീടുകളില്‍ 12 എണ്ണത്തിന്റെയും താക്കോല്‍ ദാനം ഇതോടെ നിര്‍വ്വഹിച്ചു. പണി നടന്നുകൊണ്ടിരിക്കുന്ന 2 വീടിന്റെ താക്കോല്‍ ദാനം ഉടന്‍ നടത്തുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ്പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...