പത്തനംതിട്ട : കോവിഡ് തീവ്രതയില്‍ ഓക്സിജന്‍ ദൗര്‍ല്ലഭ്യം പരിഹരിക്കുന്നതിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ജയിംസ് കൂടല്‍ 4 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പത്തനംതിട്ട ഡി.സി.സി ക്ക് നല്‍കി.
ഡി.സി.സി ക്ക് ലഭിച്ച് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കെ.കരുണാകരന്‍ പാലിയേറ്റീവ് കെയറിനും, ആറന്മുള നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് കെയറിന്റെ ആംബുലന്‍സ് സര്‍വ്വീസിനും, തിരുവല്ല മെഡിക്കല്‍ മിഷനും, സാമൂഹ്യ പ്രവര്‍ത്തകനായ മാരാമണ്‍ കുന്നപ്പുഴ രാജു ജയിംസ് എന്നിവര്‍ക്കും ഡി.സി.സി യില്‍ നടന്ന ചടങ്ങില്‍ വെച്ച് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് കൈമാറി.
യൂത്ത് കെയറിന് വേണ്ടി കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയും, തിരുവല്ല മെഡിക്കല്‍ മിഷനുവേണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാറും, കെ. കരുണാകരന്‍ പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി കോ-ഓര്‍ഡിനേറ്റര്‍ റോജി പോള്‍ ഡാനിയേലും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഏറ്റുവാങ്ങി.
കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ തോപ്പില്‍ ഗോപകുമാര്‍, ഡി.സി.സി ഭാരവാഹികളായ അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, അഡ്വ. വി.ആര്‍ സോജി, സജി കൊട്ടയ്ക്കാട്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ജയിംസ്, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പന്‍, ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗ്ഗീസ് ജോണ്‍, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് ആശ സി.ജി എന്നിവര്‍ പങ്കെടുത്തു.