പത്തനംതിട്ട : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തും ജില്ലയിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സാധ്യമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി നിയമിതനായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ചുമതലയേറ്റെടുത്തതിന് ശേഷം ഡി.സി.സി നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പാര്‍ട്ടി യോഗ്യതയുള്ള ഒരുപാട് നേതാക്കളെകൊണ്ട് സമ്പന്നമാണ്. അതിലേറ്റവും യോഗ്യനും പരിചയ സമ്പന്നനും പ്രഗത്ഭനുമായ വ്യക്തിയെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ജില്ലയില്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള പ്രൊഫ. സതീഷ് കൊച്ചുപറമ്പിലെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ആന്റോ ആന്റണി എം.പി, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി പബ്ലിക് പോളിസി ചെയര്‍മാന്‍ ജെ.എസ്. അടൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങളായ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ. റജി തോമസ്, അഡ്വ. ജയവര്‍മ്മ, തോപ്പില്‍ ഗോപകുമാര്‍ ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ഹരികുമാര്‍ പൂതങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.