താരിഖ് അന്‍വര്‍ കേരളത്തിലേക്ക് ; കെ.പി.സി.സി പുനസംഘടന മുഖ്യ അജണ്ട

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഈ മാസം എട്ടിന് കേരളത്തിലെത്തും. കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. കെ.പി.സി.സി പുനസംഘടന മുഖ്യ അജണ്ടയാകും. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കലും താരിഖ് അന്‍വറിന്റെ കേരള സന്ദര്‍ശനത്തില്‍ ലക്ഷ്യമാകും.

കേരളത്തില്‍ കോണ്‍ഗ്രസില്‍ ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തതിനിടയാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമന തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് പ്രതികരിച്ച താരിഖ് അന്‍വര്‍ കെ.പി.സി.സി നേതൃത്വത്തിന് പൂര്‍ണപിന്തുണയാണ് അറിയിച്ചത്.

കെ.പി.സി.സി പുനസംഘടന ഈ ആഴ്ച തന്നെയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. പുനസംഘടനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍ ഇന്ന് സ്ഥാനമേറ്റു. ആറ് ജില്ലകളില്‍ അധ്യക്ഷന്‍മാരാണ് ഇന്ന് ചുമതലയേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...