ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും : പ്രൊഫ.പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തും ജില്ലയിലും കോണ്‍ഗ്രസിന്റെ  തിരിച്ചുവരവ് സാധ്യമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി നിയമിതനായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ചുമതലയേറ്റെടുത്തതിന് ശേഷം ഡി.സി.സി നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പാര്‍ട്ടി യോഗ്യതയുള്ള ഒരുപാട് നേതാക്കളെകൊണ്ട് സമ്പന്നമാണ്. അതിലേറ്റവും യോഗ്യനും പരിചയ സമ്പന്നനും പ്രഗത്ഭനുമായ വ്യക്തിയെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ്  സോണിയാ ഗാന്ധി ജില്ലയില്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള പ്രൊഫ. സതീഷ് കൊച്ചുപറമ്പിലെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ആന്റോ ആന്റണി എം.പി, മുന്‍ ഡി.സി.സി പ്രസിഡന്റ്  പി. മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി പബ്ലിക് പോളിസി ചെയര്‍മാന്‍ ജെ.എസ്. അടൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങളായ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ. റജി തോമസ്, അഡ്വ. ജയവര്‍മ്മ, തോപ്പില്‍ ഗോപകുമാര്‍ ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ഹരികുമാര്‍ പൂതങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....