വെടിക്കെട്ടിന് എങ്ങനെ അനുമതി ലഭിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് ഡി സി സി പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രിയും എംപിയുമായ നടൻ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ്. തൃശൂർ പൂരം വെടിക്കെട്ടിന് എങ്ങനെ അനുമതി ലഭിക്കുമെന്ന് എംപി വ്യക്തമാക്കണമെന്ന്  ഡി സി സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. വെടിക്കെട്ട് ഗംഭീരമായി ജനങ്ങൾ നടത്തുമെന്ന് പറഞ്ഞൊഴിയാനല്ല സുരേഷ് ഗോപി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസികളും, പൂരപ്രേമികളും കടുത്ത ആശങ്കയിലാണെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. സ്വന്തം മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പിൻവലിക്കാൻ ഏറെ സമയമുണ്ടായിട്ടും പൂരം വിളിപ്പാട് അകലെ എത്തിയപ്പോൾ വ്യക്തതയില്ലാതെ മറുപടി പറയുകയാണ് കേന്ദ്രമന്ത്രി.

ഇത് ശരിയല്ല. വെടിക്കെട്ട് വിവാദം തരികിട പരിപാടിയെന്ന് പറഞ്ഞത് തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. പൂരം ഹൈടെക് ടെക്നോളജിയിൽ നടത്തുമെന്ന് പറഞ്ഞ സുരേഷ് ഗോപി സ്വന്തം വകുപ്പിന്റെ കീഴിലുള്ള പെസോ നിർദ്ദേശങ്ങളിൽ ഇടപെടാതെ തൃശ്ശൂരിനെയും ലക്ഷക്കണക്കിന് പൂരപ്രേമികളെയും കബളിപ്പിക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....