നിയമസഭ ഉപതെരഞ്ഞെടുപ്പ് : പാലക്കാട് സ്ഥാനാർഥിയായി കെ.മുരളീധരനെ പിന്തുണച്ച് ഡി.സി.സി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ച് ഡി.സി.സി. പാർട്ടിയിൽ നിന്നും സ്ഥാനാർഥികളായി ഉയർന്നുകേട്ട രാഹുൽ മാങ്കൂട്ടത്തി​ലിനോടും ഡോ.പി.സരിനോടും ജില്ലാ നേതൃത്വത്തിന് വലിയ താൽപര്യമില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്ഥാനാർഥിയായി മുരളീധരനെത്തിയാൽ ഗ്രൂപ്പ് മറന്ന് ഒന്നിച്ചുള്ള പ്രവർത്തനമുണ്ടാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ജില്ലാ നേതൃത്വം കെ.മുരളീധരൻ സ്ഥാനാർഥിയാവണമെന്ന ആവശ്യം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുൻ എം.എൽ.എയും കെ.പി.സി.സി ഉപാധ്യക്ഷനുമായ വി.ടി. ബൽറാം, കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി. സരിൻ എന്നിവരെയും സ്ഥാനാർഥികളായി സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ, നിലവിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് പാലക്കാട് മുൻ എം.എൽ.എ ഷാഫി പറമ്പിലിന്‍റെ അഭിപ്രായവും കെ.പി.സി.സി നേതൃത്വം തേടുമെന്ന് റിപ്പോർട്ടുണ്ട്.

അതേസമയം ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളെ സ്ഥാനാർഥിയാക്കാൻ സി.പി.എം പാലക്കാട് ജില്ല ഘടകത്തിന്‍റെ നിർദേശമുണ്ട്. ഇത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഉടൻ ചർച്ച ചെയ്യും. മുമ്പ് ചില ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ ചർച്ചയിലില്ല. മറ്റു പാർട്ടി സ്ഥാനാർഥി പട്ടികയെ പറ്റി ചർച്ചകൾ ഉയരുമ്പോൾ ബി.ജെ.പി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. പാലക്കാട് നഗരസഭ ഓഫിസിനു മുന്നിലാണ് ‘ശോഭ സുരേന്ദ്രന് പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം’ എന്ന ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. അതേസമയം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഇതിനകം സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കെയാണ് ശോഭ സുരേന്ദ്രൻ വിഭാഗം ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...