വെണ്ണിക്കുളം – ഇരവിപേരൂർ റൂട്ടിൽ യാത്രാക്ലേശം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ – ചുങ്കപ്പാറ – ചാലാപ്പള്ളി – എഴുമറ്റൂർ – പടുതോട് – വെണ്ണിക്കുളം – ഇരവിപേരൂർ റൂട്ടിൽ യാത്രാക്ലേശം രൂക്ഷം. പത്തിലധികം സർവീസ് ഓപ്പറേറ്റ് ചെയ്തിരുന്ന റൂട്ടിൽ ഇപ്പോൾ മൂന്ന് സർവീസ് മാത്രമാണുള്ളത്. രാവിലെ 6.50ന് ചുങ്കപ്പാറയിൽ നിന്ന് ചങ്ങനാശേരിക്കും 7.10 ന് നെടുംകുന്നത്ത് നിന്ന് കളിയിക്കാവിളയ്ക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും നിറുത്തിയതോടെ ചുങ്കപ്പാറയിൽ നിന്ന് രാവിലെ 8.15 ന് തിരുവല്ലയ്ക്കും 9ന് തിരുവല്ല വഴി ചങ്ങനാശേരിക്കും പോകുന്ന സർവീസ് മാത്രമാണുള്ളത്.
രാവിലെ 9.45 ന് ചങ്ങനാശേരിയിൽ നിന്ന് ചുങ്കപ്പാറയിലേക്കും അവിടുന്ന് 10ന് ചങ്ങനാശേരിയിലേക്കും മൂന്ന് ട്രിപ്പുകൾ വീതം സർവീസ് നടത്തിയ രണ്ട് സ്വകാര്യബസുകൾ കൊവിഡ് കാലത്തിന് ശേഷം സർവീസ് നടത്തിയിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും തൊഴിലാളികളുമാണ് ഏറെ വലയുന്നത്.

എഴുമറ്റൂരിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ച് വെണ്ണിക്കുളത്ത് എത്തിയാൽ സമീപ പ്രദേശങ്ങളിലേക്ക് ബസ് ലഭിക്കും. എന്നാൽ ഈ ആറ് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ.
വർഷങ്ങൾക്ക് മുമ്പ് വായ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ രണ്ട് ബസുകൾ എഴുമറ്റൂർ വഴി സർവീസ് നടത്തിയിരുന്നെങ്കിലും ഇതും മുടങ്ങുകയായിരുന്നു. രാവിലെ കോട്ടാങ്ങലിൽ നിന്ന് എഴുമറ്റൂരിലൂടെ എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ട്രിപ്പ് മുടക്കുന്നതും പതിവ് കാഴ്ചയാണ്. ബസ് ഇല്ലാത്ത ദിവസങ്ങളിൽ ഓട്ടോറിക്ഷയാണ് ആശ്രയം. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി ആരംഭിക്കുമെന്ന പ്രതീക്ഷ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നെങ്കിലും അതും നടപ്പായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....