അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഡി.സി.സി യുടെ സായാഹ്ന ധര്‍ണ്ണ നാളെ (ഒക്ടോബര്‍ 13) ഇലന്തൂരില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരംഭിച്ചിരിക്കുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി ഡി.സി.സി നേതൃത്വത്തില്‍ നാളെ (ഒക്ടൊബര്‍ 13 വ്യാഴം) വൈകിട്ട് 5 മണിക്ക് ഇലന്തൂര്‍ ജംഗ്ഷനില്‍ യോഗം സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ  അദ്ധ്യക്ഷതയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.റ്റി ബല്‍റാം എക്സ്. എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ ആന്റോ ആന്റണി എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മറ്റ് കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും.

ഇലന്തൂരില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായി സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ നടന്ന നരബലി സാംസ്കാരിക കേരളത്തിന് അപമാനകരവും ആധുനിക സമൂഹത്തില്‍ കേട്ട് കേഴ്വിയും ഇല്ലാത്തതാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കരട് ബില്ല് എത്രയും വേഗം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി നിയമമാക്കണമെന്ന് ഡി.സി.സി ആവശ്യപ്പെട്ടു.

സി.പി.എമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ വ്യക്തി ഉള്‍പ്പെട്ട നരഹത്യ സ്വാധീനങ്ങള്‍ക്ക് വശംവദരാവാതെ കുറ്റമറ്റതും കാര്യക്ഷമവുമായ അന്വേഷണം നടത്തി പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും തയ്യാറാകണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...