Saturday, November 2, 2024 9:35 pm

ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ. ഇടുക്കി പ്രകാശിന് സമീപം മാടപ്രയിൽ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയിൽ കുര്യൻ ആണ് തങ്കമണി പോലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സുമജൻ എന്ന് വിളിക്കുന്ന കുര്യനാണ് ഭാര്യ ആലീസിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. തലക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ആലീസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചെറിയ തോതിൽ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ് കുര്യനെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തോളമായി ഇതിനുള്ള മരുന്ന് കുര്യൻ കഴിച്ചിരുന്നില്ല. രാവിലെ കട്ടപ്പനയിലെ ആശുപത്രിൽ പോയി മടങ്ങിയെത്തിയ ശേഷം കുര്യൻ കിടന്നുറങ്ങി.

രാത്രി ഭക്ഷണം കഴിക്കാനായി ആലീസ് വിളിച്ചപ്പോഴാണ് ഉണർന്നത്. തുടർന്ന് കുര്യൻ വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ആലീസിനെ പലതവണ വെട്ടി. മുറിവേറ്റ ആലീസ് വീട്ടിൽ നിന്നുമിറങ്ങിയോടി അയൽപക്കത്തെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ആലീസിനെ ആശുപത്രിയിലാക്കിയത്. സംഭവത്തിനു ശേഷം വീട്ടിൽ നിന്നും രക്ഷപെട്ട കുര്യനായി രാത്രി പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ നിന്നും വെട്ടാനുപയോഗിച്ച വാക്കത്തിയും കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീലേശ്വരം വെടിക്കെട്ട് അപകടം ; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

0
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടിൽ ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

0
ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടിൽ ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര...

അ​ൽ​ക തി​വാ​രി ജാ​ർ​ഖ​ണ്ഡ് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റു

0
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ന്‍റെ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി അ​ൽ​ക തി​വാ​രി ചു​മ​ത​ല​യേ​റ്റു. സം​സ്ഥാ​ന​ത്തെ ചീ​ഫ്...

കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന പോലീസ് അന്വേഷണവും പ്രഹസനം : കെ സി വേണുഗോപാല്‍

0
കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ ഇടപാട് വ്യക്തമായിട്ടും ഇ.ഡിയും ആദായ നികുതി വകുപ്പുമടക്കം...